scorecardresearch

ലൈംഗികാരോപണം; ബാലചന്ദ്രമേനോനും ജയസൂര്യയ്ക്കുമെതിരെ തെളിവില്ലെന്ന് പോലീസ്

2008-ൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന് സിനിമയുടെ ചിത്രീകരണ വേളയിൽ ബാലചന്ദ്ര മേനോനും ജയസൂര്യയും പീഡിപ്പിച്ചെന്നായിരുന്നു പരാതി

2008-ൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന് സിനിമയുടെ ചിത്രീകരണ വേളയിൽ ബാലചന്ദ്ര മേനോനും ജയസൂര്യയും പീഡിപ്പിച്ചെന്നായിരുന്നു പരാതി

author-image
WebDesk
New Update
balachandra menon

ബാലചന്ദ്രമേനോനും ജയസൂര്യയ്ക്കുമെതിരെ തെളിവില്ലെന്ന് പോലീസ്

Case Against Balachandramenon and Jayasurya: തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ നടിയുടെ വെളിപ്പെടുത്തലിൽ നടൻമാരായ ബാലചന്ദ്രമേനോനും ജയസൂര്യയ്ക്കുമെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ തെളിവില്ലെന്ന് പോലീസ്. കേസിൽ ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘം ഉടൻ തീരുമാനം എടുക്കും. 

Also Read:ഏഴ് ദിവസം ശക്തമായ മഴ; ഡാമുകൾ തുറക്കും, ജാഗ്രത വേണം

Advertisment

2008-ൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന് സിനിമയുടെ ചിത്രീകരണ വേളയിൽ ബാലചന്ദ്ര മേനോനും ജയസൂര്യയും പീഡിപ്പിച്ചെന്നായിരുന്നു പരാതി. നടനും എം.എൽ.എ.യുമായ മുകേഷിനെതിരെ പരാതി നൽകിയ നടിയായിരുന്നു ഈ കേസിലെയും പരാതിക്കാരി. 

സെക്രട്ടറിയേറ്റിലെ ശൗചാലയത്തിലേക്ക് പോകുമ്പോൾ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. എന്നാൽ പരാതിയിൽ പറയുന്ന ദിവസം സെക്രട്ടറിയേറ്റിലെ ഓഫീസ് മുറിയിൽ കയറാൻ അനുവാദം നൽകിയിട്ടില്ലെന്നാണ് സർക്കാർ രേഖകളിൽ കാണുന്നത്. 

Also Read:മൺസൂൺ; കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം

പീഡനം നടന്നെന്ന് പരാതിക്കാരി പറയുന്ന ശൗചാലയം ഇരുന്ന ഭാഗത്ത് നിലവിൽ വനം മന്ത്രിയുടെ ഓഫീസാണ്. പരാതിക്കാരി പോലും കൃത്യമായി സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല. ദൃക്‌സാക്ഷിയോ സാക്ഷിമൊഴികളോ സംഭവത്തിൽ ഇല്ലെന്നും പോലീസ് പറയുന്നു.

Advertisment

Also Read: രാജിവച്ച അൻവർ വീണ്ടും മത്സരിക്കുന്നത് എന്തിന്? യുഡിഎഫിന്റെ ഒറ്റ വോട്ടും അൻവറിന് പോകില്ല: വി.ഡി.സതീശൻ

വഞ്ചിയൂരിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ബാലചന്ദ്രമേനോൻ അപമാനിച്ചെന്നാണ് മറ്റൊരു പരാതി. ബാലചന്ദ്രമേനോൻ പരാതിയിൽ പറയുന്ന ഹോട്ടലിൽ താമസിച്ചിട്ടുണ്ട്. എന്നാൽ,പരാതിക്കാരി ഹോട്ടലിൽ വന്നതിന് തെളിലുകളില്ല. സംഭവം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞതിനാൽ സി.സി.ടി.വി.ദൃശ്യങ്ങൾ, മൊബൈൽ ലൊക്കേഷൻ പോലുള്ള തെളിവുകളില്ല. കേസിൽ സാക്ഷിയെന്ന് പറഞ്ഞ മറ്റൊരു ജൂനിയർ ആർട്ടിസ്റ്റ് മൊഴി മാറ്റിയതും കേസിൽ തിരിച്ചടിയായി. 

Read More

ചരക്കുകപ്പലിലെ തീപിടിത്തം; അടുത്ത 12 മണിക്കൂർ നിർണായകം

Balachandramenon Jayasurya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: