/indian-express-malayalam/media/media_files/npKyJrMODSdSeU1lWSyK.jpg)
തിങ്കളാഴ്ച മുതല്‍ റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം
തിരുവനന്തപുരം:സർക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കി . വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ഭക്ഷമന്ത്രി ജി ആര് അനില്‍ എന്നിവരാണ് വ്യാപാരികളുമായി ചര്‍ച്ച നടത്തിയത്. വേതന പാക്കേജ് ഇപ്പോള്‍ ചര്‍ച്ചക്കെടുക്കാനാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതോടെയാണ് സമരവുമായി മുന്നോട്ടുപോകാൻ നിർബന്ധിതരായതെന്ന് റേഷൻ വ്യാപാരികൾ വ്യക്തമാക്കി.
അതേസമയം, സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രിമാര്‍ ചർച്ചയിൽ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. ധനകാര്യ മന്ത്രി അഞ്ച് മിനിറ്റ് പോലും ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി.
Read More
- റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നൊരു രാജാവ്; ആരാണ് രാമൻ രാജമന്നൻ?
- വീണ്ടും ജീവനെടുത്ത് കടുവ; മാനന്തവാടിയിൽ കാപ്പി പറിക്കാൻ പോയ സ്ത്രീയ്ക്ക് ദാരുണാന്ത്യം
- കോൺഗ്രസിൽ നേതൃമാറ്റം? കെ. സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാന്‍ സാധ്യത
- അധികമായി വിറ്റത് 11 ലക്ഷത്തോളം ടിക്കറ്റുകൾ; ക്രിസ്മസ്- നവവത്സര ബമ്പർ സൂപ്പർഹിറ്റ്
- വയനാട് ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712 കോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.