scorecardresearch

യുവ ഡോക്ടറുടെ പീഡന പരാതി; റാപ്പർ വേടന്റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി

വേടൻ സ്ഥിരം കറ്റാവാളിയാണെന്ന പരാതിക്കാരിയുടെ വാദം കോടതി അംഗീകരിച്ചില്ല. സ്വന്തം പരാതി മാത്രം പറഞ്ഞാൽ മതിയെന്നും കോടതി വ്യക്തമാക്കി

വേടൻ സ്ഥിരം കറ്റാവാളിയാണെന്ന പരാതിക്കാരിയുടെ വാദം കോടതി അംഗീകരിച്ചില്ല. സ്വന്തം പരാതി മാത്രം പറഞ്ഞാൽ മതിയെന്നും കോടതി വ്യക്തമാക്കി

author-image
WebDesk
New Update
Vedan

ഫയൽ ഫൊട്ടോ

കൊച്ചി: യുവ ഡോക്ടറുടെ പീഡന പരാതിയിൽ ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യഹർജിയിൽ തീർപ്പാകും വരെയാണ് അറസ്റ്റ് വിലക്കിയിരിക്കുന്നത്. ഹർജിയിൽ നാളെയും വാദം തുടരും. വേടൻ സ്ഥിരം കുറ്റവാളിയാണെന്നും വേറെയും പരാതികൾ ഉണ്ടെന്നും പരാതിക്കാരിയായ യുവ ഡോക്ടർ കോടതിയെ അറിയിച്ചിരുന്നു.

Advertisment

വേടൻ സ്ഥിരം കറ്റാവാളിയാണെന്ന വാദം കോടതി അംഗീകരിച്ചില്ല. വേറെയും പരാതികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, സ്വന്തം പരാതി മാത്രം പറഞ്ഞാൽ മതിയെന്ന് കോടതി വ്യക്തമാക്കി. പരാതിയുടെ കാര്യത്തിൽ മാധ്യമ റിപ്പോർട്ടുകൾ കണക്കിലെടുക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ രേഖകൾ ഹാജരാക്കാൻ കോടതി പരാതിക്കാരിക്ക് അവസരം നൽകിയെങ്കിലും രേഖകളൊന്നും ഹാജരാക്കിയിരുന്നില്ല.

Also Read: ക​ത്ത് ചോ​ർ​ച്ച വിവാദം; ഷർഷാദിനെതിരെ നിയമനടപടിയുമായി എം.​വി ഗോവിന്ദൻ

പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു വേടൻ്റെ വാദം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം തെറ്റാണെന്ന് വേടൻ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാമെന്നും വേടൻ കോടതിയെ അറിയിച്ചു. അതേസമയം, പരാതിക്കാരിയുമായുള്ള ബന്ധവും സാമ്പത്തീക ഇടപാടും വേടൻ നിഷേധിച്ചില്ല. യുവ ഡോക്ടറുടെ പരാതിയെ തുടർന്ന് വേടൻ ഒളിവിലായിരുന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 

Advertisment

Also Read: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: മുൻ സുപ്രീം കോടതി ജഡ്ജി സുദര്‍ശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി

2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഇൻസ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവിൽ കോഴിക്കോട്ടെ ഫ്‌ളാറ്റിൽ വെച്ച് വേടൻ ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു ഡോക്ടറുടെ മൊഴി. വേടൻ ലൈംഗീകാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് മറ്റു രണ്ടു യുവതികളും കഴിഞ്ഞ ദിവസം പരാതിയുമായി എത്തിയിരുന്നു. 

Read More: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും, പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

High Court Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: