/indian-express-malayalam/media/media_files/Z93YDs5I5d2yTxxv4e2V.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: ക​ത്ത് ചോ​ർ​ച്ച വിവാദത്തിൽ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.​വി ഗോവിന്ദൻ. വ്യവസായി മുഹമ്മദ് ഷർഷാദിന് എം.വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തികരമായ പ്രചാരണത്തിനെതിരെയാണ് നോട്ടീസ്. മുതിര്‍ന്ന അഭിഭാഷകനായ രാജഗോപാലന്‍ നായര്‍ വഴിയാണ് നോട്ടീസ് അയച്ചത്.
എം.വി ഗോവിന്ദനെതിരെ നടത്തിയ ആരോപണങ്ങൾ പിൻവലിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. അപകീർത്തികരമായ പരാമർശങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് അടക്കം പിൻവലിക്കണമെന്നും മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
എസ്‌എഫ്‌ഐ മുൻ ജില്ലാ ഭാരവാഹിയും പത്തനംതിട്ട സ്വദേശിയുമായ രാജേഷ് കൃഷ്‌ണയ്‌ക്കെതിരെ കണ്ണൂർ സ്വദേശിയും ചെന്നൈയിൽ വ്യവസായിയുമായ മുഹമ്മദ് ഷെർഷാദ് പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നല്‍കിയ കത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ കത്ത് ചോര്‍ന്നതായാണ് ആരോപണം.
Also Read: കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും, പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കത്ത് ചോര്‍ന്നതിനു പിന്നില്‍ എം.വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് മുഹമ്മദ് ഷര്‍ഷാദ് ആരോപിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്ക് ഹവാല പണമിടപാടില്‍ പങ്കാളിത്തം ഉണ്ടെന്ന് ആരോപിച്ചും പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടനില്‍നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കാനിരുന്ന രാജേഷ് കൃഷ്ണയെക്കുറിച്ചുമാണ് വ്യവസായി ഷര്‍ഷാദ് പിബിക്ക് പരാതി നല്‍കിയതെന്നാണ് റിപ്പോർട്ട്.
Also Read:ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിൽ, ഇന്ന് നിർണായക ചർച്ചകൾ
പ്രതിനിധി സ്ഥാനത്തു നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഡല്‍ഹി ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയിരുന്നു. ഇതിനൊപ്പമാണ് ഷര്‍ഷാദ് നല്‍കിയ പരാതി കൂടി ഉള്‍പ്പെടുത്തിയത്. ഷര്‍ഷാദ് സിപിഎം നേതൃത്വത്തിനു നല്‍കിയ കത്ത് കോടതിയില്‍ രേഖയായി വന്നതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.
Read More: ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രധാനമന്ത്രിയെ നേരിട്ടു വിളിച്ച് പുടിൻ; വിശദാംശങ്ങൾ പങ്കുവച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us