/indian-express-malayalam/media/media_files/uploads/2020/04/jail1-1.jpg)
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ബിജെപി പ്രാദേശിക നേതാവിനെതിരായ പോക്സോ കേസിൽ അന്വേഷണം ക്രെെം ബ്രാഞ്ചിനു കൈമാറി. പൊലീസിന്റെ ഭാഗത്തുനിന്ന് കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്‌ചയുണ്ടായതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് കേസ് ക്രെെം ബ്രാഞ്ചിനു വിട്ടത്. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂരിലെ ബിജെപി പ്രാദേശിക നേതാവും അദ്ധ്യാപകനുമാണ് പ്രതി. ഇയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
Read Also: എന്റെ ജീവിതത്തിലെ ചാലകശക്തിയായി എന്നും അനിതയുണ്ട്; ഭാര്യയെ കുറിച്ച് രമേശ് ചെന്നിത്തല
നാലാം ക്ലാസുകാരിയായ വിദ്യാർഥിനിയെ പ്രതി സ്‌കൂളിൽവച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ സഹപാഠി പ്രതിക്കെതിരെ പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതിക്കായി അന്വേഷണം നടത്തിയിരുന്നെങ്കിലും പൊലീസിനു കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒടുവിൽ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം കൂടുതൽ ശക്തമാക്കിയും പ്രതിയെ കണ്ടെത്തിയതും.
Read Also: ചില കഥകളിലേക്ക് പോകേണ്ടി വരും; കമല ഇന്റർനാഷ്‌ണൽ അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ച് പിണറായി
പൊലീസിന്റെ അന്വേഷണത്തിനെതിരെ ശിശുക്ഷേമ സമിതിയും രംഗത്തെത്തിയിരുന്നു. കണ്ണൂരിൽ കൗൺസിലിങ് കേന്ദ്രങ്ങളുണ്ടായിട്ടും സിഡബ്യൂസിയെ (ചൈൽഡ് വെൽഫെയർ കമ്മിറ്റി-ശിശുക്ഷേമ സമിതി) അറിയിക്കാതെ നാലാം ക്ലാസുകാരിയെ കോഴിക്കോടേക്ക് കൊണ്ടുപോയത് തെറ്റാണെന്ന് ശിശുക്ഷേമ സമിതി ചെയർമാൻ ആരോപിച്ചു. കുട്ടിയെ പൊലീസ് സ്റ്റേഷനിലും സ്‌കൂളിലും കൊണ്ടുപോയി പൊലീസ് മൊഴിയെടുത്തിരുന്നു. പോക്‌സോ നിയമപ്രകരാം ഇതു തെറ്റാണ്. ഇതിനെതിരെ ശിശുക്ഷേമ സമിതി വിമർശനമുന്നയിച്ചിരുന്നു.
Editor’s Note: In accordance with a Supreme Court order, any information that could lead to the identification of a victim of rape and/or sexual assault, or a child in conflict with the law, cannot be disclosed or revealed in any manner.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.