scorecardresearch

ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ല: രമേഷ് നാരായണ്‍

ആസിഫിന്റെ കൈ തട്ടി മാറ്റിയെന്ന് തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു, ഓരാളെയും അതിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഉദ്ദേശിച്ചിട്ടില്ല

ആസിഫിന്റെ കൈ തട്ടി മാറ്റിയെന്ന് തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു, ഓരാളെയും അതിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഉദ്ദേശിച്ചിട്ടില്ല

author-image
WebDesk
New Update
Asif Ali, Ramesh Narayanan

ചിത്രം: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: നടൻ ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്ന് സംവിധായകൻ രമേശ് നാരായണൻ. എം.ടി.വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രം 'മനോരഥങ്ങളു'ടെ ട്രെയിലര്‍ ലോഞ്ചിനിടെ നടന്ന സംഭവത്തിലാണ്, രമേഷ് നാരായണന്റെ പ്രതികരണം.

Advertisment

തിങ്കളാഴ്ച നടന്ന ചടങ്ങിൽ, രമേഷ് നാരായണന് പുരസ്കാരം നൽകാൻ ആസിഫ് അലിയെ സംഘാടകർ ക്ഷണിച്ചു. എന്നാൽ ആസിഫിൽ നിന്നും പുരസ്കാരം സ്വീകരിക്കാൻ മടിച്ച രമേശ് നാരായണൻ, പകരം സംവിധായകൻ ജയരാജിനെ വേദിയിലേക്ക് വിളിച്ചുവരുത്തി ജയരാജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ വ്യാപക വിമർശനമാണ് രമേഷ് നാരായണനെതിരെ ഉയർന്നത്.

സംഭവം വിവാദമായതിന് പിന്നാലെയാണ് രമേഷ് നാരായണന്റെ പ്രതികരണം. ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് രമേഷിന്റെ വിശദീകരണം. "ആസിഫിന് അങ്ങനെ തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഒരിക്കലും ഞാൻ കരുതിക്കൂട്ടി ആസിഫിന്റെ കൈ തട്ടിമാറ്റുകയിട്ടില്ല. എന്റെ മനസിൽ ജയരാജ് കൂടി അവിടെ വരണമെന്നുണ്ടായിരുന്നു. അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു.

ആസിഫിന്റെ കൈ തട്ടി മാറ്റിയെന്ന് തോന്നിയിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഓരാളെയും അതിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ആസിഫ് അലിയാണ് അവാർഡ് തരുന്നതെന്ന കാര്യം എനിക്ക് അറിയില്ല, എനിക്ക് അത് മനസിലായില്ല. ആ സമയത്തെ ശബ്ദങ്ങൾക്കിടയിൽ അനൗൺസ്മെന്റ് ഞാൻ കേട്ടില്ല," രമേഷ് നാരായണ്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Advertisment

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പരക്കെ വിമർശനങ്ങൾ ഉയർന്നിരുന്നു. ആസിഫിനോട് പൊതുവേദിയിൽ മോശമായി പെരുമാറിയ രമേഷ് നാരായണൻ മാപ്പു പറയണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ആവശ്യം ഉയർന്നത്.  

Read More

Asif Ali Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: