/indian-express-malayalam/media/media_files/uploads/2019/09/Ramesh-Chennithala-Maradu-Flat-Issue.jpg)
കൊച്ചി: നിയമലംഘനം നടത്തിയെന്ന് സുപ്രീംകോടതി കണ്ടെത്തി പൊളിക്കണമെന്ന് ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ലാറ്റ് ഉടമകൾക്ക് നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപ്പെടണമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
"ഇരയ്ക്കൊപ്പം നിൽക്കുകയാണ് വേണ്ടത്. സബ് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം. റിപ്പോര്‍ട്ട് തെറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കണം. ചീഫ് സെക്രട്ടറിയെക്കൊണ്ട് സത്യവാങ്മൂലം നല്‍കുകയല്ല വേണ്ടത്. താമസക്കാരുടെ അഭിപ്രായം കൂടി കേട്ടശേഷം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം," രമേശ് ചെന്നിത്തല പറഞ്ഞു.
Also Read:മരട് ഫ്ലാറ്റ്: സർക്കാർ പറയാതെ താമസക്കാരെ ഒഴിപ്പിക്കില്ലെന്ന് നഗരസഭ
അതേസമയം ഫ്ലാറ്റ് ഉടമകൾക്ക് ഒഴിയുന്നതിനായി നഗരസഭ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. എന്നാൽ ഫ്ലാറ്റുകളിലെ താമസക്കാരെ സര്‍ക്കാര്‍ നിർദേശം ലഭിച്ചതിനുശേഷം മാത്രമേ ഒഴിപ്പിക്കൂവെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ പറഞ്ഞു. ഇന്ന് മുതൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുകയാണ് ഫ്ലറ്റുടമകൾ. മരട് നഗരസഭയ്ക്ക് മുന്നിൽ ധർണ നടത്തും. ഫ്ലാറ്റിന് മുന്നിൽ പന്തൽ കെട്ടി അനിശ്ചിതകാല റിലേ സത്യാഗ്രഹവും തുടങ്ങും. തിരുവോണ ദിവസം ഫ്ലാറ്റുടമകള്‍ നഗരസഭയ്ക്ക് മുന്‍പില്‍ നിരാഹാരമിരുന്നിരുന്നു.
Also Read:സമരം ചെയ്തവര്‍ക്കെതിരെ മുത്തൂറ്റ് നടപടി സ്വീകരിച്ചു; സിഐടിയു അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തു
ഒഴിപ്പിക്കൽ നോട്ടീസിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകും. ഫ്ലാറ്റ് ഒഴിയാൻ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തമുള്ളവർ തന്നെ നീതി നിഷേധം കാണിക്കുന്നുവെന്ന് ഫ്ലാറ്റുടമകൾ കോടതിയിൽ വ്യക്തമാക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.