scorecardresearch

ട്രഷറി തട്ടിപ്പ്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് ചെന്നിത്തലയുടെ കത്ത്

ഇടത് സർക്കാരിന്റെ കാലത്ത് നടന്ന ട്രഷറി തട്ടിപ്പിന്റെ അവസാനത്തെ ഉദ്ദാഹരണമാണ് വഞ്ചിയൂർ സബ് ട്രഷറിയില്‍ നടന്ന രണ്ട് കോടിയുടെ കുംഭകോണമെന്ന് രമേശ് ചെന്നിത്തല

ഇടത് സർക്കാരിന്റെ കാലത്ത് നടന്ന ട്രഷറി തട്ടിപ്പിന്റെ അവസാനത്തെ ഉദ്ദാഹരണമാണ് വഞ്ചിയൂർ സബ് ട്രഷറിയില്‍ നടന്ന രണ്ട് കോടിയുടെ കുംഭകോണമെന്ന് രമേശ് ചെന്നിത്തല

author-image
WebDesk
New Update
ramesh chennithala, രമേശ് ചെന്നിത്തല, kerala secretariat fire, സെക്രട്ടറിയേറ്റില്‍ തീപിടിത്തം, gold smuggling case, സ്വര്‍ണക്കടത്ത് കേസ്, chief secretary,ചീഫ് സെക്രട്ടറി, വിശ്വാസ് മേത്ത, അവിശ്വാസ് മേത്ത, pinarayi vijayan, പിണറായി വിജയന്‍, ldf, എല്‍ഡിഎഫ്, kodiyeri balakrishnan, കോടിയേരി ബാലകൃഷ്ണന്‍, iemalayalam, ഐഇമലയാളം

തിരുവനന്തപുരം: ഇടതു സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുഴുവൻ ട്രഷറി തട്ടിപ്പും അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ ട്രഷറികളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇതെല്ലാം സമഗ്രമായി അന്വേഷിക്കണമെന്ന് വിജിലൻസ് ഡയക്ടർക്ക് കത്ത് നൽകി.

Advertisment

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ ട്രഷറികളില്‍ നിന്നും നിരവധി തവണ പണമപഹരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി താല്‍പര്യം മുന്‍ നിര്‍ത്തി കുറ്റവാളികളെ സംരക്ഷിക്കാനും, തിരിമറി ഒതുക്കി തീര്‍ക്കാനും ഉന്നതരുടെ ഒത്താശയോടെ സാധിച്ചു. ഇക്കാര്യത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെയും ട്രഷറി ഡയറക്ടറുടെയും പങ്കിനെ സംബന്ധിച്ചും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെടുന്നു.

Also Read: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ പണം തട്ടിയ കേസ്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഇടത് സർക്കാരിന്റെ കാലത്ത് നടന്ന ട്രഷറി തട്ടിപ്പിന്റെ അവസാനത്തെ ഉദ്ദാഹരണമാണ് വഞ്ചിയൂർ സബ് ട്രഷറിയില്‍ നടന്ന രണ്ട് കോടിയുടെ കുംഭകോണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സംഭവം അന്വേഷിക്കാന്‍ ധനവകുപ്പ് ചുമതലപ്പെടുത്തിയ ഉദ്യേഗസ്ഥരില്‍ ഒരാള്‍ നേരത്തെ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയാളാണെന്ന് പരാതിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Advertisment

Also Read: പ്രതിപക്ഷം മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെ ആകരുത്: എ.കെ.ബാലൻ

ഈ സാചഹര്യത്തില്‍ സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍ നടന്ന പണംതിരിമിറിയും പ്രളയ ഫണ്ട് തട്ടിപ്പുള്‍പ്പെടെയുള്ള കുംഭകോണങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നവശ്യപ്പെട്ടാണ് പ്രതിപക്ഷനേതാവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത്.

Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: