scorecardresearch

Kerala Rain: ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകും

Kerala Rain: വ്യാഴാഴ്ച വരെ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു

Kerala Rain: വ്യാഴാഴ്ച വരെ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു

author-image
WebDesk
New Update
Weather today

Kerala Rains Updates

Kerala Rains Updates: കൊച്ചി: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത. വരുംദിവസങ്ങളിൽ വടക്കൻ കേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിർദേശം നൽകി.

Also Read:ബാലചന്ദ്രമേനോന്റെ പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ

Advertisment

ജാർഖണ്ഡിന് മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Also Read:വിഎസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരം

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കാലവർഷം ജൂൺ മാസം പിന്നിടുമ്പോൾ രാജ്യത്ത് ഏറ്റവും അധികം മഴ പെയ്തതിൽ നാലാം സ്ഥാനത്താണ് കേരളം. ആൻഡമാൻ നിക്കോബർ, ഗോവ തുടങ്ങിയവടങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്.

Advertisment

Also Read:കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു.ഡി.എഫ് സർക്കാർ; റവാഡയ്ക്ക് പങ്കില്ല: എം.വി ഗോവിന്ദൻ

അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്്. ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസം അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷമാണ. മേഘവിസ്‌ഫോടനത്തെ തുടർന്നാണ് പ്രദേശത്ത് മിന്നൽ പ്രളയം ഉണ്ടാകുന്നത്. പലയിടങ്ങളിലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. 

Read More

നവജാത ശിശുക്കളുടെ കൊലപാതകം: രണ്ടാമത്തെ കുട്ടിയുടെ അസ്ഥിയും കണ്ടെത്തി; പ്രതികൾക്ക് 14 ദിവസം റിമാൻഡ്

kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: