/indian-express-malayalam/media/media_files/weather-today-03.jpg)
Kerala Rains Updates
Kerala Rains Updates: കൊച്ചി: കന്യാകുമാരി തീരത്ത് ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ ജില്ലകളിലാകും ശക്തമായ മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Also Read:സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം: പാലക്കാട് 62കാരന് രോഗം സ്ഥിരീകരിച്ചു
പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Also Read:ഓപ്പറേഷൻ നുംഖോർ; വാഹനം വിട്ടു നൽകാൻ കസ്റ്റംസിന് അപേക്ഷ നൽകി ദുൽഖർ
അതേസമയം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മലയോര പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്. ഞ്ായറാഴ്ച പത്തനംതിട്ട ചേത്തയ്ക്കലിൽ മാത്രം ഒരുമണിക്കൂറിൽ 60 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
Also Read:ശബരിമല സ്വർണക്കൊള്ള; പ്രതിപ്പട്ടികയിൽ 2019ലെ ദേവസ്വം ബോർഡും
അതേസമയം, തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര പ്രദേശത്തുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി. ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
Read More: ശബരിമല സ്വർണ കവർച്ച; അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.