/indian-express-malayalam/media/media_files/ELGHSKj0plpbj0t55npd.jpg)
മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം
Kerala Weather and Rain Updates: തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. നേരത്തെ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതുക്കിയ പ്രവചനം പ്രകാരം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിന്റെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലർട്ട് കൊണ്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അർത്ഥമാക്കുന്നത്.
സംസ്ഥാനത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും മഴക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു.
Read More
- Waqf Amendment Bill: വഖഫ് നിയമ ഭേദഗതി; സമസ്ത സുപ്രീം കോടതിയിലേക്ക്
- Waqf Amendment Bill: കത്തോലിക്ക സഭയുടെ ആസ്തി സംബന്ധിച്ചുള്ള ലേഖനം പിൻവലിച്ച് ഓർഗനൈസർ; പ്രതികരിക്കാതെ സഭാ നേതൃത്വം
- Waqf Amendment Bill: വഖഫ് നിയമഭേദഗതിയിൽ സഭയ്ക്ക് രാഷ്ട്രീയമില്ല; കത്തോലിക്ക സഭ
- Waqf Amendment Bill: മലപ്പുറം പ്രത്യേക രാജ്യം; വിവാദ പരാമർശവുമായി വെള്ളാപ്പള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.