/indian-express-malayalam/media/media_files/2025/04/20/cB4vAuqtHiTwRcQkNIMx.jpg)
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വി.എസ്.ജോയിക്കേ പിന്തുണ നൽകൂവെന്ന നിലപാടിലാണ് സ്ഥലം മുൻ എംഎൽഎ പി.വി.അൻവർ
മലപ്പുറം: നിലമ്പൂരിൽ അൻവർ അല്ല യുഡിഎഫിന്റെ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.വി.അബ്ദുൾ വഹാബ് എം.പി. നിലമ്പൂരിൽ പി.വി.അൻവറിന് പ്രസക്തി ഇല്ല. അൻവർ ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും അബ്ദുൽ വഹാബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആര് സ്ഥാനാർഥി ആയാലും ലീഗ് പിന്തുണക്കുമെന്നും ആരുടേയും ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് വഴങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വി.എസ്.ജോയിക്കേ പിന്തുണ നൽകൂവെന്ന നിലപാടിലാണ് സ്ഥലം മുൻ എംഎൽഎ പി.വി.അൻവർ. മണ്ഡലത്തിന്റെ ചുമതലയുളള എ.പി.അനിൽ കുമാറുമായി അൻവർ ചർച്ച നടത്തിയിരുന്നു. വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണം എന്ന നിലപാടാണ് അൻവർ ആവർത്തിച്ചത്. ജോയി നിന്നാൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് അൻവറിന്റെ വാദം.
വി.എസ്.ജോയിയും ആര്യാടൻ ഷൗക്കത്തും സ്ഥാനാർഥികളാവാൻ തയ്യാറെടുത്ത് മണ്ഡലത്തിൽ സജീവ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ജോയിക്ക് വേണ്ടി അൻവർ രംഗത്തെത്തിയത്. സ്ഥാനാർഥിയാവാൻ ആര്യാടൻ ഷൗക്കത്തും വി.എസ്. ജോയിയും തമ്മിലുള്ള തർക്കം കോൺഗ്രസിന് തലവേദനയായിട്ടുണ്ട്. പാർട്ടി നേതൃത്വം ഇരുവരുമായും അനുനയ ചർച്ചകൾ നടത്തുന്നുണ്ട്.
Read More
- നാളെ ഫിലിം ചേംബർ യോഗം; സിനിമകളിൽനിന്ന് ഷൈനിനെ മാറ്റി നിർത്താൻ ആവശ്യപ്പെട്ടേക്കും
- ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം
- Shine Tom Chacko Arrested: ഷൈൻ ടോം ചാക്കോ അറസ്റ്റിൽ; ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കും കേസ്
- പൊലീസാണെന്ന് അറിഞ്ഞില്ല, ആരോ അക്രമിക്കാൻ വന്നതാണെന്ന് കരുതി പേടിച്ചോടിയതെന്ന് ഷൈൻ ടോം ചാക്കോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us