scorecardresearch

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി; ഇനി വേണ്ടെന്ന് ഹൈക്കോടതി

പദ്ധതിയുടെ പേരിൽ കോർഡിനേറ്റർ പണപ്പിരിവ് നടത്തിയെന്ന പൊലീസ് റിപ്പോർട്ടിനു പിന്നാലെയാണ് കോടതി പദ്ധതി നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്

പദ്ധതിയുടെ പേരിൽ കോർഡിനേറ്റർ പണപ്പിരിവ് നടത്തിയെന്ന പൊലീസ് റിപ്പോർട്ടിനു പിന്നാലെയാണ് കോടതി പദ്ധതി നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sabarimala

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി; ഇനി വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ കോർഡിനേറ്റർ പണപ്പിരിവ് നടത്തിയെന്ന പൊലീസ് റിപ്പോർട്ടിനു പിന്നാലെയാണ് കോടതി പദ്ധതി നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എഡിജിപി എംആർ അജിത് കുമാറാണ് പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുദ്ര വച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ടിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി.

Advertisment

2011ൽ ഐജി പി വിജയൻറെ  നേതൃത്വത്തിലാണ്  പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. ശബരിമലയിലും പരിസരങ്ങളിലും മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം.ശബരിമലയിൽ പ്രവർത്തിക്കുന്ന കേരള പോലീസിനൊപ്പം മറ്റ് സർക്കാർ വകുപ്പുകളും കൈകോർത്താണ് പദ്ധതി നടപ്പിലാക്കിയിരുന്നത്. 

എല്ലാദിവസവും ഒരു മണിക്കൂർ ശുചീകരണ യജ്ഞവും തുടർന്ന് ബോധവൽക്കരണവുമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ശബരിമലയ്ക്ക് പുറമേ പമ്പ, നിലയ്ക്കൽ, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലും പദ്ധതി വ്യാപിപ്പിച്ചിരുന്നു. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും വൻ പ്രചാരമാണ് പദ്ധതിക്ക് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻകി ബാത്തിൽ വരെ പരിപാടിയെപ്പറ്റി പരാമർശിച്ചിരുന്നു.

Read More

Kerala High Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: