scorecardresearch

M K Sanu Dies: സാനു മാഷിന് വിട; തലമുറകളുടെ ഗുരുനാഥൻ ഇനി ഓർമ്മ

കൊച്ചിയിലെ രവിപുരം ശ്മശാനത്തിൻ വൈകീട്ട് 4. 30 ഓടെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു

കൊച്ചിയിലെ രവിപുരം ശ്മശാനത്തിൻ വൈകീട്ട് 4. 30 ഓടെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു

author-image
WebDesk
New Update
MK Sanu Funeral

ചിത്രം: സ്ക്രീൻഗ്രാബ്

കൊച്ചി: സാഹിത്യ വിമർശകൻ, ജീവചരിത്രകാരൻ, അധ്യാപകൻ, പ്രഭാഷകൻ തുടങ്ങി മലയാള സാംസ്‌കാരിക ലോകത്തെ ബഹുമുഖ പ്രതിഭയായ പ്രൊഫ. എം.കെ സാനുവിന്റെ സംസ്കാരം നടന്നു. കൊച്ചിയിലെ രവിപുരം ശ്മശാനത്തിൻ വൈകീട്ട് 4. 30 ഓടെ ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്‌കാരം നടന്നത്.

Advertisment

കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലും, എറണാകുളം ടൗൺ ഹാളിലും നടന്ന പൊതുദർശനത്തിൽ നാടിൻറെ നാനാതുറകളിൽ നിന്നുള്ളവരാണ് മലയാളത്തിൻറെ പ്രിയപ്പെട്ട സാനുമാഷിന് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മറ്റു മന്ത്രിമാർ അടക്കം നിരവധിയാളുകൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

Also Read: സാനുമാഷിന് അന്ത്യാജ്ഞലി അർപ്പിച്ച് നാട്‌

എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് 5.35-നായിരുന്നു എം.കെ സാനുവിന്റെ വിയോഗം. 99 വയസായിരന്നു. വീട്ടിൽ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. 

വാർധക്യത്തിലും സാഹിത്യ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സാനു മാഷ്. അസാധാരണമായ ഉൾക്കാഴ്ചയോട് കൂടിയ ജീവചരിത്ര രചനയിൽ അദ്ദേഹം പ്രാഗൽഭ്യം പുലർത്തിയ എഴുത്തുകാരനായിരുന്നു പ്രൊഫസർ സാനു. ശ്രീനാരായണ ഗുരുദേവൻറെ ദർശനങ്ങളെ മലയാളികളിൽ ആഴത്തിൽ ഇറങ്ങുന്ന വിധത്തിൽ മികച്ച രചനകൾ നടത്താൻ എംകെ സാനുവിന് സാധിച്ചിട്ടുണ്ട്.

Advertisment

Also Read:മലയാളത്തിൻറെ സ്വന്തം പ്രൊഫ. എം കെ സാനു ഇനി ഓർമ

1928 ഒക്ടോബർ 27-ന് ആലപ്പുഴയിലെ തുമ്പോളിയിലാണ് എം.കെ സാനുവിന്റെ ജനനം. സ്‌കൂൾ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പിന്നീട് വിവിധ കോളേജുകളിൽ അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചു. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്നു.1983-ൽ അധ്യാപനത്തിൽ നിന്ന് വിരമിച്ചു.

Read More: 'ഓടി എത്തിയപ്പോഴേക്കും കാണാൻ കഴിഞ്ഞില്ല, രഹ്നയോടും മക്കളോടും എന്തു പറയുമെന്ന് അറിയില്ല': കലാഭവൻ നവാസിന്റെ വിയോഗത്തിൽ സുരാജ്

Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: