/indian-express-malayalam/media/media_files/2025/08/02/mk-sanu-2025-08-02-18-03-57.jpg)
M K Sanu Passes Away (photo wiki commons)
M K Sanu Dies : സാഹിത്യ വിമർശകൻ, ജീവചരിത്രകാരൻ, അധ്യാപകൻ, പ്രഭാഷകൻ.. മലയാള സാംസ്‌കാരിക ലോകത്തെ ബഹുമുഖ പ്രതിഭ പ്രൊഫ. എം കെ സാനു അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറുമണിയോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം.99 വയസായിരന്നു
കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടിയിരുന്നതായും സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.
Also Read:കലാഭവൻ നവാസിന്റെ ഖബറടക്കം ഇന്ന്; മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
1928 ഒക്ടോബർ 27-ന് ആലപ്പുഴയിലെ തുമ്പോളിയിലാണ് എം.കെ സാനുവിന്റെ ജനനം.സമ്പന്ന കൂട്ടുകുടുംബത്തിൽ ജനിച്ച എം കെ സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അവിടെ നിന്നാണ് അദ്ദേഹം സാഹിത്യ ലോകത്തും സാംസ്കാരിക മണ്ഡലത്തിലും നിറഞ്ഞത്.
സ്‌കൂൾ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പിന്നീട് വിവിധ കോളേജുകളിൽ അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചു. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്നു.1983-ൽ അധ്യാപനത്തിൽ നിന്ന് വിരമിച്ചു.
Also Read:കാത്തിരിപ്പിനൊടുവിൽ മലയാളി കന്യാസ്ത്രീകൾ ജയിൽ മോചിതരായി
എറണാകുളത്തിൻറെ സാംസ്കാരിക-സാമൂഹിക മണ്ഡലത്തിൽ കർമനിരതനായ എംകെ സാനു 1987-ൽ എറണാകുളം നിയമസഭാമണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ ആയിരുന്ന പരാജയപ്പെടുത്തിയത്.
1958-ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960-ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1984-ൽ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നിരവധി കൃതികളുടെ രചയിതാവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകൾ നേടിയിട്ടുണ്ട്. വാര്‍ധക്യത്തിലും സാഹിത്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുമലയാളത്തിൻറെ പ്രിയപ്പെട്ട സാനുമാഷ്
പ്രൊഫ. എം കെ സാനു ഭൗതിക മൃതദേഹം ഞായറാഴ്ച രാവിലെ ഒൻപത് മുതൽ പത്തുവരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. രാവിലെ പത്തുമണി മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദർശനം. വൈകീട്ട് രവിപുരം ശ്മശാനത്തിൻ ശവസംസ്‌കാരം നടക്കും
Read More: വരുന്നു പെരും മഴ; നാളെ നാലിടത്ത് ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.