/indian-express-malayalam/media/media_files/2025/08/02/nuns-new-2025-08-02-16-39-11.jpg)
കന്യാസ്ത്രീകൾ ജയിൽ മോചിതരായപ്പോൾ
Malayali Nuns Arrest: റായ്പൂർ: ഒൻപത് ദിവസത്തെ ജയിൽ വാസത്തിനൊടുവിൽ ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിൽ മോചിതരായി. ശനിയാഴ്ച ബിലാസ്പുരിലെ എൻ.ഐ.എ കോടതിയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം അനുവദിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകീട്ട് 3.30-ഓടെ ദൂർഗ് ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങി.
പുറത്തിറങ്ങിയ കന്യാസ്ത്രീകളെ സ്വീകരിക്കാൻ മദർസുപ്പീരിയറും വൈദികരും ബന്ധുക്കളും ജയിലിന് പുറത്ത് കാത്തുനിന്നിരുന്നു. എംപിമാരായ ബെന്നി ബഹനാൻ, ജോൺ ബ്രിട്ടാസ്, ജെബി മേത്തർ, ജോസ് കെ.മാണി, പി. സന്തോഷ് കുമാർ, എംഎൽഎമാരായ റോജി എം ജേക്കബ്, അൻവർ സാദത്ത്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഷോൺ ജോർജ്, അനൂപ് ആന്റെണി തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
Also Read:കന്യാസ്ത്രീകൾക്ക് ജാമ്യം; പുറത്തിറങ്ങുന്നത് ഒൻപത് ദിവസത്തിനു ശേഷം
മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് കടുത്ത ഉപാധികളോടെയാണ് എൻ.ഐ.എ. കോടതി ജാമ്യം നൽകിയത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, പാസ്‌പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്.
ഇതിനിടെ ആൾക്കൂട്ട വിചാരണ നടത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് എതിരെ കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന യുവതികൾ പരാതി നൽകി. ജ്യോതി ശർമ ഉൾപ്പെടെയുള്ളവർ കയ്യേറ്റം ചെയ്‌തെന്നും തെറ്റായ മൊഴി നൽകാൻ ഭീഷണിപ്പെടുത്തി എന്നുമാണ് പരാതിയിൽ പറയുന്നത്.
Also Read:കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യം തേടി ബിലാസ്പൂരിലെ എൻഐഎ കോടതിയിലേക്ക്
അതേസമയം, കന്യാസ്ത്രീകൾക്കെതിരെ എടുത്ത കള്ളകേസ് റദ്ദാക്കിയാലെ നീതി പൂർണ്ണമാവുകയുള്ളുവെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. കന്യാസ്ത്രീകൾക്ക് എതിരായ കള്ളക്കേസ് റദാക്കണമെന്നും അവർ നിരപരാധികളാണെന്നും സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ക്രൈസ്തവരായ യുവതികളെ ആശുപത്രിയിൽ ജോലിയ്ക്ക് കൊണ്ടുപോയ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
A National Investigation Agency (NIA) court in Chhattisgarh’s Bilaspur district granted bail to three persons, including two nuns from Kerala, who were arrested on July 25 over allegations of human trafficking and forceful religious conversion. pic.twitter.com/FzaMQIZTo9
— The Indian Express (@IndianExpress) August 2, 2025
ജൂലൈ 26നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവർക്കൊപ്പം മൂന്ന് പെൺകുട്ടികളുമുണ്ടായിരുന്നു.
Also Read:കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ല; ഉറപ്പുലഭിച്ചെന്ന് രാജീവ് ചന്ദ്രശേഖർ
ഈ പെൺകുട്ടികളെ കടത്തുകയാണെന്നും നിർബന്ധിത പരിവർത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്.
Read More
കന്യാസ്ത്രീകളുടെ മോചനം; ഹൈക്കോടതിയിൽ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും, സർക്കാർ നിലപാട് നിർണായകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.