/indian-express-malayalam/media/media_files/2025/08/02/cm-pinarayi-vijayan-2025-08-02-11-36-07.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: മയക്കുമരുന്നുപയോഗം പ്രചരിപ്പിക്കുന്നതിനു തുല്യമായ കുറ്റകൃത്യമാണ് മഹത്വവത്ക്കരിച്ച് അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമയുടെ ഇതിവൃത്തങ്ങൾക്കു പുറമേ, ചലച്ചിത്ര രംഗത്തു നിന്നുതന്നെ മയക്കുമരുന്നുപയോഗം തുടച്ചു നീക്കണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ദൃഢചിത്തതയോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഫിലിം പോളിസി കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിനിമ മേഖലയിൽ നിന്ന് രാസലഹരിയുടെയും മയക്കുമരന്നിന്റെയും ഉപയോഗം തുടച്ചുനീക്കാൻ ചലച്ചിത്ര കലാരംഗത്തുള്ളവര്‍ മാതൃക സൃഷ്ടിക്കുംവിധം പൂർണമായും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമകളില്‍ ഒരു നിയന്ത്രണവുമില്ലാത്ത നിലയില്‍ വയലന്‍സ് കടന്നുവരുന്നതായി കരുതുന്നവരുണ്ടെന്നും, എന്നാൽ പ്രതീകാത്മകമായി അവതരിപ്പിക്കുമ്പോഴാണ് എന്തും കലാത്മകമാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യം സംവിധായകര്‍ ഓര്‍മ്മവെക്കണമെന്നും അതിഭീകര വയലന്‍സ് രംഗങ്ങൾ കുഞ്ഞുങ്ങളുടെ മനോഘടനയെപ്പോലും വികലമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര സംഘടനകളുടെ നേതൃതല മത്സരങ്ങളിൽ ഇന്‍ഡസ്ട്രി നിലനിന്നാലേ തങ്ങള്‍ ഉള്ളു എന്ന ബോധത്തോടെ ഈഗോ മാറ്റിവെച്ച് പ്രശ്‌നപരിഹാരത്തിനായി എല്ലാവരും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
Also Read: മോളിവുഡ് എന്നാ സുമ്മാവാ; മലയാളത്തിന് 5 ദേശീയ പുരസ്കാരങ്ങൾ
"മലയാള സിനിമയുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയ്ക്കും വികസനത്തിനുമായി സമഗ്രമായ ഒരു ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന കേരള ഫിലിം പോളിസി കോണ്‍ക്ലേവാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. മറ്റു പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായിത്തീര്‍ന്ന കേരളത്തിന്റെയും, മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ചലച്ചിത്ര നയ രൂപീകരണവും അതിനായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഈ കോണ്‍ക്ലേവും," എന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read More: കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us