/indian-express-malayalam/media/media_files/vn2mgY6UEc7YW335OyjP.jpg)
കൊച്ചി: എൽപിജി കണക്ഷനുമായി ആധാർ വിവരങ്ങൾ ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് എൽപിജി മസ്റ്ററിങ്. പാചകവാതക ബുക്കിങ്ങുമായി ബന്ധപ്പെട്ടുള്ള ദുരുപയോഗം തടയാനും വ്യാജഅക്കൗണ്ടുകൾ കണ്ടെത്തുന്നതിനുമാണ് മസ്റ്ററിങ് നിർബന്ധനമാക്കിയത്.
എങ്ങനെ ചെയ്യാം
ഉപഭോക്താവിന് തങ്ങളുടെ ഗ്യാസ് എജൻസികളിൽ നേരിട്ടെത്തി മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാം. അതിനുസാധിക്കാത്തവർക്ക് ഇന്ധനകമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിങ് നടത്താം. ഇതിന് പാചകവാതക കമ്പനിയുടെ മൊബൈൽ ആപ്പ്, ആധാർ ഫേസ് റെക്കഗേനേഷൻ ആപ്പ് എന്നിവ സൗൺലോഡ് ചെയ്യണം. ബയോമെട്രിക്ക് നടപടികൾ പൂർത്തിയാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഗ്യാസ് ഏജൻസികൾ കരുതണമെന്ന നിർദേശം കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്.
മസ്റ്ററിങ് നടപടികൾ ശരിയായ രീതിയിൽ പൂർത്തിയായാൽ ഉപഭോക്താവ് പാചകവാതക കമ്പനിയുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ ഫോണിലേക്ക് സന്ദേശം ലഭിക്കും. ആധാർ കാർഡ്, പാൻ കാർഡ്, ഗ്യാസ് കണക്ഷൻ ബുക്ക് എന്നിവ ഉപഭോക്താവ് മസ്റ്ററിങ്ങിനായി കൈയ്യിൽ കരുതേണ്ടതാണ്.
അവസാനതീയതി പ്രഖ്യാപിച്ചിട്ടില്ല
നിലവിൽ എൽപിജി മസ്റ്ററിങ് നടപടി പൂർത്തിയാക്കുന്നതിന് അവസാന തീയതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടില്ല.കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് വ്യക്തത തേടി സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അയച്ച കത്തിനുമറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഉപഭോക്താക്കൾ തിരക്കുകൂട്ടേണ്ട കാര്യമില്ലെന്നും മസ്റ്ററിങ്ങിന് ധാരാളം സമയം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ മസ്റ്ററിങ് വേഗത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ പാചകവാതക കണക്ഷൻ റദ്ദാകുമെന്ന് തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് ഗ്യാസ് ഏജൻസികളുടെ മുമ്പിൽ വലിയ തിരക്കിന് കാരണമായിരുന്നു. മിക്ക വീടുകളിലും പ്രായമായവരുടെ പേരിലാണ് പാചകവാതക കണക്ഷനുകൾ. അതിനാൽ തന്നെ ഇത് ഏറ്റവുംകൂടുതൽ ബാധിച്ചത് പ്രായമായവരെയാണ്. ഇതേതുടർന്നാണ് ഇക്കാര്യത്തിൽ വ്യക്തതതേടി പ്രതിപക്ഷ നേതാവ് മന്ത്രിക്ക് കത്തയച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.