/indian-express-malayalam/media/media_files/eRjlmpUaCC9N2OeYZ6MP.jpg)
പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം (Photo: Facebook, Priyanka Gandhi)
തിരുവനന്തപുരം: വയനാട്ടിലേക്ക് ആദ്യമായി മത്സരിക്കാനെത്തുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.
വയനാടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധിയുടെ അഭാവം അവരെ അനുഭവിക്കാൻ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. റായ്ബറേലിയിലും വയനാട്ടിലും ഞാൻ സഹോദരനെ സഹായിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. വയനാട്ടിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കുമൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രിയങ്ക.
"രാഹുൽ ഗാന്ധിയുടെ അഭാവം നികത്താൻ ഞാൻ പരമാവധി കഠിനാധ്വാനം ചെയ്യും. എല്ലാവരെയും സന്തോഷിപ്പിച്ച് മികച്ച നിലയിലെത്തിക്കാൻ പരമാവധി ശ്രമിക്കും. റായ്ബറേലിയുമായും അമേഠിയുമായും കഴിഞ്ഞ 20 വർഷത്തോളമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഈ രണ്ടു സ്ഥലങ്ങളുമായുള്ള ബന്ധം ഞാൻ പഴയ പോലെ തന്നെ തുടരും. ആ ബന്ധം ഒരിക്കലും ഉപേക്ഷില്ല. റായ്ബറേലിയിലും വയനാട്ടിലും ഞാൻ എൻ്റെ സഹോദരനെ സഹായിക്കും," പ്രിയങ്ക പറഞ്ഞു.
പ്രിയങ്കാ ഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അവർ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പറഞ്ഞു. "വയനാട്ടിലെ ജനങ്ങൾക്കായി എൻ്റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കും. വയനാട്ടിലെ ഓരോ വ്യക്തിയെയും ഞാൻ സ്നേഹിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ രണ്ട് എംപിമാരെ ലഭിക്കും. ഒന്ന് ഞാനാണ്, മറ്റൊന്ന് സഹോദരി പ്രിയങ്കയും," രാഹുൽ കൂട്ടിച്ചേർത്തു.
Read More
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.