scorecardresearch

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ കേരളത്തിൽ; തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

ശബരിമല ദർശനം ഉൾപെടെ നാലു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്

ശബരിമല ദർശനം ഉൾപെടെ നാലു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്

author-image
WebDesk
New Update
Indian President Droupadi Murmu

ചിത്രം: എക്സ്

തിരുവനന്തപുരം: നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ കേരളത്തിലെത്തും. ഒക്ടോബർ 21 മുതൽ 24 വരെയാണ് രാഷ്ട്രപതിയുടെ കേരള സന്ദർശനം. തിങ്കളാഴ്ച വൈകുന്നേരത്തോടെ രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തും. വൈകിട്ട്‌ 6.20ന്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന്‌ രാജ്‌ഭവനിൽ തങ്ങും.

Advertisment

ശബരിമല ദർശനം ഉൾപെടെയുള്ള നാലു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്. ശബരിമല സന്ദർശനത്തിനു ശേഷം, വ്യാഴാഴ്ച രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ്റെ അർദ്ധകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. തുടർന്ന്, വർക്കലയിലെ ശിവഗിരി മഠത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ മഹാസമാധി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. 

Also Read: ഐതിഹ്യത്തിൽ അയ്യപ്പനോപ്പം വാവരുമുണ്ട്, സംഘപരിവാറിന് അത് അംഗീകരിക്കാനാവുന്നില്ല: മുഖ്യമന്ത്രി

പാലാ സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും. വെള്ളിയാഴ്ച എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷ പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കും. ഇതുനു ശേഷം ഉച്ചയോടെ ഡൽഹിയിലേക്ക് തിരികെ മടങ്ങും. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് നാവികസേനയുടെ പ്രത്യേക വിമാനത്തിലായിരിക്കും രാഷ്ട്രപതിയുടെ മടക്കം. 

Advertisment

Also Read: ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്ത് എസ്ഐടി

രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 21, 22, 23 തീയതികളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 21 ന് ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 8 മണി വരെ ശംഖുമുഖം- ഓൾസെയിന്റ്സ്- ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- വേൾഡ്‌വാർ-മ്യൂസിയം - വെള്ളയമ്പലം കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

Read More: മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; മലയോര മേഖലകളിലേക്ക് വിനോദയാത്രകൾ പൂർണമായി ഒഴിവാക്കാൻ നിർദേശം

Sabarimala Kerala Indian President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: