scorecardresearch

സിനിമകളിൽ കൊലപാതകങ്ങൾ ക്രൂര വിനോദമായി ആഘോഷിക്കപ്പെടുന്നു: പ്രേംകുമാര്‍

എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ ചില സിനിമകളും പുറത്തിറങ്ങുന്നുണ്ടെന്ന് പ്രേംകുമാർ പറഞ്ഞു

എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ ചില സിനിമകളും പുറത്തിറങ്ങുന്നുണ്ടെന്ന് പ്രേംകുമാർ പറഞ്ഞു

author-image
WebDesk
New Update
Premkumar

തിരുവനന്തപുരം: ടെലിവിഷൻ സീരിയലുകൾക്ക് പിന്നാലെ സിനിമകളെയും രൂക്ഷമായി വിമർശിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാനും നടനുമായ പ്രേംകുമാര്‍. സീരിയലുകൾക്ക് സമാനമായി എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ ചില സിനിമകളും വർത്തമാനകാലത്ത് പുറത്തിറങ്ങുന്നുണ്ടെന്ന് പ്രേംകുമാർ വിമർശിച്ചു. 

Advertisment

'ചില സീരിയലുകളും, സാഹിത്യങ്ങളും, നാടകങ്ങളും സമൂഹത്തിന് എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്ന് പറഞ്ഞയാളാണ് ഞാൻ. അതിൽ ചില സിനിമകളും ഉൾപ്പെടുന്നു. വർത്തമാനകാലത്ത് പുറത്തിറങ്ങുന്ന ചില സിനിമകളെ കുറിച്ച് വല്ലാത്ത ആശയങ്കയുണ്ട്. പല സിനിമകളും മനുഷ്യന്റെ ഹിംസാത്മതകളെ മുഴുവൻ ഉണർത്തുന്നതാണ്,'പ്രേംകുമാര്‍ പറഞ്ഞു 

'മനുഷ്യനുള്ളിൽ ഉറങ്ങിക്കിടക്കുന്ന വന്യതയേയും മൃഗീയതയേയും ഉണർത്തുന്നതാണ് പല സിനിമകളും. കൊലപാതകങ്ങൾ ക്രൂര വിനോദമായി ആഘോഷിക്കപ്പെടുന്നു. ചില സമകാലീന സിനിമകളെ കുറിച്ചാണ് പറയുന്നത്. അപകടകരമായ രീതിയിലാണ് ഇതൊക്കെ പോകുന്നത്. സെൻസറിങ് ഉണ്ടെന്നതാണ് സിനിമയെ സംബന്ധിച്ച് ആശ്വാസം. സെന്‍സറിങിനെ മറികടന്നും ക്രൂരതയും പൈശാചികതയും അവതരിപ്പിക്കുന്നു. ഈ ചിത്രങ്ങൾ എങ്ങനെ പ്രദർശനാനുമതി നേടുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്,' പ്രേംകുമാർ കൂട്ടിച്ചേർത്തു.

സിനിമയെ പോലെ സീരിയലുകൾക്ക് സെൻസറിങ് സംവിധാനം ഇല്ലെന്നും, സിനിമ തിയേറ്ററിലാണ് പ്രദർശിപ്പിക്കുന്നതെന്നും എന്നാൽ സീരിയലുകൾ നേരിട്ട് സ്വീകരണ മുറികളിലേക്കാണ് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സൃഷ്ടാക്കൾ വലിയ ഉത്തരവാദിത്തം പാലിക്കണമെന്നും പ്രേംകുമാർ പറഞ്ഞു. കലയിലൂടെ എന്തെങ്കിലും സന്ദേശം നൽകിയാൽ അത് മനുഷ്യന്റെ നന്മയെ ലക്ഷ്യം വച്ചുള്ളതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

Read More

Kerala Chalachithra Academy Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: