/indian-express-malayalam/media/media_files/2024/10/21/TB6Ep3o5ocIyXSkDZxkb.jpg)
പിപി ദിവ്യയുടെ ആസൂത്രിത നീക്കമെന്ന് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ട്
കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ, എഡിഎം നവീൻബാബുവിനെ പരസ്യമായി അപമാനിക്കാൻ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായി മൊഴികൾ. നവീൻബാബുവിൻറ മരണത്തെകുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ടിലാണ് നിർണ്ണായക വിവരങ്ങൾ. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചു. പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് പ്രാദേശിക ചാനൽ പ്രതിനിധികളുടെ മൊഴി. പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
യാത്രയയപ്പ് നടന്ന ദിവസം രാവിലെ എസ്‌സിഎടി വകുപ്പിൻറെ ഒരുപരിപാടിക്കിടെ കണ്ണൂർ കലക്ടറോട് ദിവ്യ നവീൻബാബുവിൻറെ പറ്റി ആരോപണം ഉന്നയിക്കുന്നു. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിൽ മനപ്പൂർവ്വം കാലതാമസം വരുത്തിയതായി വിവരമുണ്ടെന്ന് അറിയിച്ചു. പരാതിയുണ്ടെങ്കിൽ തരാനാവശ്യപ്പെട്ടാൽ തെളിവ് തന്റെ പക്കലില്ലെന്ന് ദിവ്യ. പക്ഷെ വിഷയം വിടില്ലെന്ന് ദിവ്യ പറഞ്ഞതായി കലക്ടർ പറഞ്ഞു.
ഉച്ചയോടെ നാലുതവണ ദിവ്യയുടെ സഹായി കലക്ടറുടെ സഹായിയെ ഫോണിൽ വിളിച്ച് ചടങ്ങ് തുടങ്ങിയോ എന്ന് അന്വേഷിച്ചു. പിന്നീട് ദിവ്യ നേരിട്ട് കലക്ടറെ വിളിച്ചുവരുമെന്ന് പറയുന്നു. നവീൻ ബാബുവിനെതിരായ ആരോപണം പറയാനെങ്കിൽ ഇതല്ല ഉചിതമായ സമയമെന്ന് പറഞ്ഞതായി കലക്ടർ. എന്നിട്ടും ദിവ്യ എത്തി. ദിവ്യ മാത്രമല്ല, ദിവ്യ ആവശ്യപ്പെട്ടത് അനുസരിച്ച് പ്രാദേശിക ചാനൽ പ്രതിനിധികളും ക്യാമറയുമായെത്തി. ദിവ്യ പറഞ്ഞത് കൊണ്ട് മാത്രമാണ് തങ്ങൾ എത്തിയതെന്നാണ് ചാനൽ പ്രതിനിധികളുടെ മൊഴി.
നവീൻ ബാബുവിനെ ആക്ഷേപിക്കാൻ പിപി ദിവ്യ വലിയ ആസൂത്രണം നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നും പെട്രോൾ പമ്പിൻറെ അനുമതിയിൽ ഒരു കാലതാമസവും ഉണ്ടാക്കിയിട്ടുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പിപി ദിവ്യ തെറ്റുചെയ്തു; എം വി ഗോവിന്ദൻ
പിപി ദിവ്യ തെറ്റു ചെയ്തുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റുചെയ്തത് കൊണ്ടാണ് നടപടി എടുത്തത്. ദിവ്യയുടെ കാര്യത്തിൽ പാർട്ടി കൃത്യമായ നിലപാട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ റിപോർട്ടിന്മേലുളള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു എം വി ഗോവിന്ദൻ.
Read More
- സിപിഎം സംസ്ഥാനസമ്മേളനം ഇന്ന് കൊടിയിറങ്ങും; എംവി ഗോവിന്ദൻ തുടർന്നേക്കും
- സിപിഎം സംസ്ഥാന സമ്മേളനം; എംവി ഗോവിന്ദന് രൂക്ഷവിമർശനം: പറയുന്നതിൽ വ്യക്തതയില്ല
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനുമായി തെളിവെടുപ്പ്; ആദ്യം എത്തിച്ചത് പിതൃമാതാവിന്റെ വീട്ടിൽ
- എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഗതാഗത നിയന്ത്രണം
- ഹൈക്കോടതിയിൽ അസാധാരണ സംഭവങ്ങൾ; അഭിഭാഷകയെ അപമാനിച്ചെന്ന പരാതി: ജഡ്ജിക്കെതിരെ പ്രതിഷേധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us