/indian-express-malayalam/media/media_files/3aCpxdjOsJt1ov5OToUK.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
തൃശ്ശൂർ വിവേകോദയം സ്കൂളിൽ പൂർവ വിദ്യാർത്ഥി എയർ ഗണ്ണുമായെത്തി വെടിവെപ്പ് നടത്തിയ സംഭവത്തിൽ യുവാവിന് ജാമ്യം അനുവദിച്ച് കോടതി. പ്രതി മാനസിക വെല്ലുവിളി നേരിടുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന, പൊലിസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും പൊലിസ് അറിയിച്ചു. 2020 മുതൽ യുവാവ് മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നാണ് മാതാപിതാക്കൾ പറയുന്നത്.
തൃശ്ശൂർ ഈസ്റ്റ് പൊലിസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് തൃശ്ശൂർ ഈസ്റ്റ് പൊലിസ് യുവാവിനെതിരെ കേസെടുത്തത്. ഐപിസി 448, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വിവേകോദയം സ്കൂളിലെ എയർഗൺ വെടിവെപ്പ് സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസിന് നിർദ്ദേശം നൽകി.
സ്കൂളിൽ നിന്ന് പാതി വഴിയിൽ പഠനം ഉപേക്ഷിച്ച് പോയ വിദ്യാർത്ഥിയാണ് ഈ യുവാവെന്നാണ് വിദ്യോദയം സ്കൂളിലെ അധ്യാപിക പറയുന്നത്. സ്കൂൾ അധികൃതർ തന്റെ ഭാവി നശിപ്പിച്ചെന്ന് പറഞ്ഞായിരുന്നു യുവാവ് നിറ ഒഴിച്ചത്. 2021ൽ ഒരു വർഷം സ്കൂളിൽ വന്നിരുന്നു. പിന്നീട് സ്കൂളിൽ വന്നില്ല. പരീക്ഷയെഴുതാനും വന്നില്ല. തോക്ക് കണ്ടപ്പോഴാണ് പൊലീസിനെ അറിയിച്ചത്. സ്കൂളിൽ നിന്നും പോകുന്ന വഴിയിൽ വെച്ചും ക്ലാസ് റൂമിൽ വെച്ചും നിറയൊഴിച്ചു. പക്ഷേ കുട്ടികൾക്ക് നേരെയൊന്നും നിറയൊഴിച്ചിട്ടില്ലെന്നും അധ്യാപക വിശദീകരിച്ചു. പൊലിസിനെ കണ്ടപ്പോൾ ഓടി മതിൽ ചാടിക്കടന്നു. നാട്ടുകാർ ചേർന്നാണ് പിടിച്ച് പൊലിസിലേൽപ്പിച്ചത്.
1500 രൂപ വില വരുന്ന 'ബേബി എയർ പിസ്റ്റൾ 177' കയ്യിൽ വച്ചാണ് മുളയം സ്വദേശിയായ യുവാവ് സ്കൂളിലെത്തിയത്. സെപ്തംബർ 28ന് അരിയങ്ങാടിയിലെ ട്രിച്ചൂർ ഗൺ ബസാറിൽ നിന്നാണ് വാങ്ങിയത്. പലപ്പോഴായി അച്ഛനിൽ നിന്ന് വാങ്ങി സ്വരുക്കൂട്ടി വെച്ച പണം ഉപയോഗിച്ചാണ് തോക്ക് വാങ്ങിയതെന്നാണ് ഇയാൾ നൽകിയ മൊഴി.
Read More Related Stories Here
- തൃശ്ശൂരിൽ സ്കൂളിൽ വെടിവെപ്പ്; പൂർവ്വ വിദ്യാർത്ഥി കസ്റ്റഡിയിൽ
- യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച സംഭവം; 14 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
- നവകേരള സദസ്സ്: പരാതി കൗണ്ടറുകള്‍ ഇരുപതാക്കി, മൂന്നു മണിക്കൂര്‍ മുന്‍പ് നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും
- ഇനി ശരണം വിളിയുടെ നാളുകള്‍; മണ്ഡലമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us