/indian-express-malayalam/media/media_files/IluH3chYTgw6JiCnnP3i.jpg)
ത്രിപുരയിലെ ബിജെപി റാലിയിലായിരുന്നു മോദിയുടെ വിമർശനം (ഫൊട്ടോ: സ്ക്രീൻഗ്രാബ്)
അഗർത്തല: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ദില്ലിയിലടക്കം കേന്ദ്ര ഏജൻസികൾക്കെതിരെ കുറ്റം പറയുന്ന രാഹുൽ, കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ജയിലിൽ അടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും മോദി വിമർശിച്ചു. ത്രിപുരയിലെ ബിജെപി റാലിയിലായിരുന്നു മോദിയുടെ വിമർശനം.
"രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നത്. കേരളത്തിൽ മുഖ്യമന്ത്രിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നവർ പുറത്ത് അത്തരക്കാരെ കൊട്ടാരത്തിലേക്ക് അയക്കുമെന്നാണ് പറയുന്നത്. ഇതേ കോൺ​ഗ്രസും രാഹുൽ ഗാന്ധിയും കേന്ദ്ര ഏജൻസികൾ എന്തെങ്കിലും നടപടി തുടങ്ങിയാൽ മോദി തെറ്റ് ചെയ്തെന്ന് പറയും," പ്രധാനമന്ത്രി വിമർശിച്ചു.
"കോൺ​ഗ്രസ് അഴിമതിക്കാരെ രക്ഷിക്കാനാണ് ഇതെല്ലാം പറയുന്നത്. അഴിമതിക്കാരായ ആരെയും വെറുതെ വിടില്ല. കോൺ​ഗ്രസിനോ കമ്മ്യൂണിസ്റ്റുകാർക്കോ വോട്ട് നൽകിയാൽ കേന്ദ്രത്തിൽ മികച്ച സർക്കാറുണ്ടാകില്ല," ത്രിപുരയിലെ റാലിയിൽ മോദി പറഞ്ഞു.
Read More
- യുഎഇയിൽ ബുധനാഴ്ച വരെ കനത്ത മഴ തുടരും; വിമാന, മെട്രോ, ബസ് സർവീസുകൾ നിർത്തിവച്ചു
- കനയ്യയെ ഡൽഹിയിലേക്ക് ഇറക്കി കോൺഗ്രസ്; 15-ാം സ്ഥാനാർത്ഥി പട്ടിക പുറത്ത്
- തിരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രിയെ വിദേശരാജ്യങ്ങൾ ക്ഷണിക്കുന്നു; മോദിയുടെ വിജയം ലോകത്തിന് വരെ ഉറപ്പെന്ന് രാജ്നാഥ് സിംഗ്
- ആണവായുധങ്ങൾക്കെതിരായ നിലപാടുള്ളവർക്ക് ഇന്ത്യയെ സംരക്ഷിക്കാനാകില്ല; പ്രധാനമന്ത്രി മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.