scorecardresearch

ശബരിപാത;റെയിൽവേ മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതം-മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തതു കൊണ്ടാണ് ശബരി റെയിൽ പദ്ധതിയുടെ നിർമാണം അനന്തമായി നീളുന്നതെന്നാണ് നേരത്തെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.

സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തതു കൊണ്ടാണ് ശബരി റെയിൽ പദ്ധതിയുടെ നിർമാണം അനന്തമായി നീളുന്നതെന്നാണ് നേരത്തെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.

author-image
WebDesk
New Update
Railway ticket reservation update 2024

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:അങ്കമാലി - ശബരി റെയിൽപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെൻറിൽ നൽകിയ മറുപടി രാഷ്ട്രീയ പ്രേരിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റെയിൽവേയുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നിന്നുമുള്ള ഒരുതരത്തിലെ ഒളിച്ചോട്ടമാണിത്. 1997-98ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി ശബരി പാത. എല്ലാവിധ പിന്തുണയും ഇക്കാര്യത്തിൽ സംസ്ഥാനം നൽകിയതാണ്. അലൈൻമെൻറ് അംഗീകരിച്ചു. അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോ മീറ്ററിൽ സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുകയും  ചെയ്തതതാണ്. പദ്ധതി ചെലവിൻറെ 50ശതമാനം സംസ്ഥാന സർക്കാർ വഹിക്കാമെന്നും ഉറപ്പു നൽകി.പദ്ധതിയുമായി മുന്നോട്ടു പോകാതെ അലംഭാവം കാണിച്ചത് കേന്ദ്ര സർക്കാരും റെയിൽവേ വകുപ്പുമാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisment

കേന്ദ്രത്തിൻറെ കാലതാമസം കാരണം ശബരി പാതയുടെ എസ്റ്റിമേറ്റിൽ വൻ വർദ്ധനവുണ്ടായി. ആദ്യ എസ്റ്റിമേറ്റ് പ്രകാരം ചെലവ് 2815കോടിയായിരുന്നു. അത്  പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3811 കോടിയായി. 36 ശതമാനം വർദ്ധന. ഇതിൻറെ ഭാരവും സംസ്ഥാനം വഹിക്കാനാണ് കേന്ദ്രം സ്വീകരിച്ച നിലപാട്. ചെങ്ങന്നൂർ - പമ്പ റെയിൽപാത ഉൾപ്പെടെ ഒരു പുതിയ പദ്ധതിയ്ക്കും സംസ്ഥാനം എതിരല്ല.  ചെങ്ങന്നൂർ -  പമ്പ പാതയ്ക്കായി സംസ്ഥാനത്തോടെ ഇതുവരെ കേന്ദ്രഗവൺമെൻറ് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ബഡ്ജറ്റിലും ഒരു പദ്ധതിയും കേരളത്തിനായി പ്രത്യേകമായി അനുവദിച്ചില്ല എന്ന് മാത്രമല്ല നിലവിലുള്ള തലശ്ശേരി  നഞ്ചങ്കോട്, നിലമ്പൂർ  മൈസൂർ, അങ്കമാലി-ശബരി എന്നീ പാതയ്ക്ക് ഒരു തുകയും അനുവദിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തതു കൊണ്ടാണ് ശബരി റെയിൽ പദ്ധതിയുടെ നിർമാണം അനന്തമായി നീളുന്നതെന്നാണ് നേരത്തെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.ശബരി റെയിൽ പാതയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് റെയിൽ പാത കടന്നു പോകുന്ന ലോക്‌സഭാ മണ്ഡലങ്ങളായ ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളിലെ എംപിമാർ ഒരുമിച്ചു നൽകിയ നിവേദനത്തിന് മറുപടിയായാണ് കേന്ദ്ര റെയിൽവേ മന്ത്രി ഇക്കാര്യം പാർലമെന്റിൽ അറിയിച്ചത്.

Read More

Advertisment

Indian Railway Pinarayi Vijayan Pinarayi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: