scorecardresearch

'രാജ്യത്ത് ജനാധിപത്യമുണ്ടോയെന്ന് ലോകം സംശയിക്കുന്നു'; ബിജെപി ഭരണത്തിൽ ജനം കഴിയുന്നത് ഭീതിയിലെന്ന് പിണറായി വിജയൻ

ഇന്ത്യയിൽ ജനാധിപത്യമുണ്ടോയെന്ന് ലോക രാജ്യങ്ങൾ സംശയിക്കുന്ന നിലയിലേക്ക് രാജ്യം മാറിയെന്നും മുഖ്യമന്ത്രി ബിജെപിക്കെതിരെ തുറന്നടിച്ചു

ഇന്ത്യയിൽ ജനാധിപത്യമുണ്ടോയെന്ന് ലോക രാജ്യങ്ങൾ സംശയിക്കുന്ന നിലയിലേക്ക് രാജ്യം മാറിയെന്നും മുഖ്യമന്ത്രി ബിജെപിക്കെതിരെ തുറന്നടിച്ചു

author-image
WebDesk
New Update
Pinarayi vijayan | CPIM | bjp

രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ റാലിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള തിരുവനന്തപുരത്തെ സമ്മേളനത്തിൽ ബിജെപിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ ഭരണത്തിൽ രാജ്യത്തെ ജനങ്ങളാകെ ഭയപ്പാടിലാണ് ജീവിക്കുന്നതെന്നും ഇന്ത്യയിൽ ജനാധിപത്യമുണ്ടോയെന്ന് ലോക രാജ്യങ്ങൾ സംശയിക്കുന്ന നിലയിലേക്ക് രാജ്യം മാറിയെന്നും മുഖ്യമന്ത്രി ബിജെപിക്കെതിരെ തുറന്നടിച്ചു. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Advertisment

അടുത്തകാലത്ത് നടന്ന ചില സംഭവവികാസങ്ങളെ മുൻനിർത്തി ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നുണ്ടോ എന്ന് പല ലോകരാജ്യങ്ങൾക്കും ചിന്തിക്കേണ്ടി വന്നു. അമേരിക്കയും ജർമ്മനിയും അക്കാര്യം തുറന്നുപറഞ്ഞു. ഇത് ലോകത്തിന് മുന്നിൽ രാജ്യത്തിന് ദുഷ്കീർത്തിയുണ്ടാക്കുന്ന കാര്യമാണ്. തങ്ങളുടെ താൽപ്പര്യത്തിനൊപ്പം നിൽക്കാത്തവരെ ഏതു തരത്തിലും നേരിടുന്ന നിലയിലേക്ക് ബിജെപി മാറിയിരിക്കുന്നു. അതിനായി നീതിന്യായ വ്യവസ്ഥയെ പോലും അട്ടിമറിക്കുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. 

രാജ്യത്തെ പൊതു സ്വാതന്ത്ര്യം അപകടപ്പെടുന്ന കാഴ്ച്ച പോലും ഇന്ന് കാണേണ്ടി വരുന്നു. എന്നാൽ കേരളത്തിൽ ബിജെപി ഏതൊക്കെ തരത്തിൽ ശ്രമിച്ചാലും ഇവിടെ അവർക്ക് വിജയിക്കാൻ കഴിയില്ല. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ജനതയാണ് കേരളത്തിലേതെന്നും അവർ ബിജെപിയെ തിരസ്ക്കരിച്ചവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് നേരിട്ടതെന്നും എന്നാൽ അന്ന് ജയിച്ചുപോയവർ നാടിനായി ഒന്നും ചെയ്തില്ലെന്നും കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമനത്രി സ്ഥാനാർത്ഥിയെന്ന ലേബലിൽ രാഹുൽ ഗാന്ധിയെ വയനാട്ടിൽ ഇറക്കിയതോടെ മനസ്സിൽ കളങ്കമില്ലാത്ത മലയാളികൾ അത് വിശ്വസിച്ചു. കോൺഗ്രസും സിപിഎമ്മും ബിജെപിക്ക് എതിരെ നിൽക്കുന്നവരാണല്ലോ എന്ന ചിന്തയിൽ ഇത്തവണ കോൺഗ്രസിന് വോട്ട് ചെയ്യാമെന്ന മലയാളിയുടെ ചിന്തയായിരുന്നു കഴിഞ്ഞ തവണത്തെ യുഡിഎഫിന്റെ വിജയം. എന്നാൽ മലയാളികളോട് നീതി കാണിക്കാൻ ജയിച്ച് പോയവർക്കായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Advertisment

കേരളത്തിന്റെ യാതൊരുവിധമായ പ്രതിസന്ധി ഘട്ടങ്ങളിലും കോൺഗ്രസ് എംപിമാർ പാർലമെന്റിൽ ശബ്ദിക്കാൻ തയ്യറായില്ല.  അവർ സംസ്ഥാന സർക്കാരിനെ കുറ്റം പറയാനാണ് ആ സമയവും ചിലവഴിച്ചത്. കേന്ദം കേരളത്തെ സാമ്പത്തികമായി അസ്ഥിരപ്പെടുത്താൻ ശ്രമിച്ചു. എല്ലാ തരത്തിലും കേരളത്തെ ശ്വാസം മുട്ടിക്കാനുള്ള നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നന്നും ഉണ്ടായത്. കടമെടുക്കാനുള്ള അവകാശം നിഷേധിച്ചു.അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. അതിലൂടെ കേരളത്തിന്‍റെ  വാദങ്ങൾ ഗൗരവമുള്ളതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.ഇക്കാര്യങ്ങളിലെല്ലാം പ്രതി ബി ജെ പിയുടെ കേന്ദ്ര സർക്കാരാണ്. അതിന് കൂട്ടു നിന്നവരാണ് കോൺഗ്രസുകാരെന്നും മുഖ്യമന്ത്രി വിമർശിച്ചു. 

Read More:

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: