/indian-express-malayalam/media/media_files/2024/12/12/83YmQ5SgEkqy67dxS3tu.jpg)
ചിത്രം: ഫേസ്ബുക്ക്
വൈക്കം: നവീകരിച്ച തന്തൈ പെരിയാര്‍ (ഇ.വി.രാമസ്വാമി നായ്ക്കര്‍) സ്മാരകം നാടിനായ് സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും. വൈക്കം വലിയ കവലയിലെ പെരിയാർ സ്മാരകം എം. കെ. സ്റ്റാലിനും പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്തു.
തന്തൈ പെരിയാര്‍ നവോത്ഥാന നായകരിൽ പ്രമുഖനെന്ന് ഉദ്ഘാടനത്തിനു ശേഷം നടന്ന ചടങ്ങിൽ പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണ ഗുരുവിനെപ്പോലെ ആദരിക്കപ്പെടുന്ന വ്യക്തത്വമാണ് തന്തൈ പെരിയാറെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട്, കേരള സർക്കാരുകൾ ചേർന്ന് വൈക്കം ബീച്ച് മൈതാനത്തെത്താണ് ഉദ്‌ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. വൈക്കം സത്യഗ്രഹ ശതാബ്ദി വാർഷികാചരണത്തിന്റെ ഔദ്യോഗിക സമാപനവും ഇന്നു നടക്കും.
വൈക്കം സത്യഗ്രഹ സമരത്തിന് നേതൃപരമായ പങ്കുവഹിച്ച പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മരണക്ക് വൈക്കം വലിയ കവലയിൽ സംസ്ഥാന സർക്കാർ വിട്ടുനൽകിയ 80 സെന്റ് സ്ഥലത്താണ് നവീകരിച്ച പെരിയാർ സ്മാരകവും ലൈബ്രറിയും മ്യൂസിയവും പൂർത്തിയാക്കിയത്. 8.14 കോടി രൂപ ചെലവിട്ട് സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തമിഴ്നാട് പൊതുമരാമത്തു വകുപ്പാണ് പെരിയാർ സ്‌മാരക നവീകരണം നടത്തിയത്.
പെരിയാർ പ്രതിമയ്‌ക്കു പുറമേ അദ്ദേഹത്തിന്റെ ജീവിതമുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള മ്യൂസിയവും കുട്ടികളുടെ പാർക്കും ഓപ്പൺ എയർ തീയറ്റർ ഉൾപ്പെടെയുള്ള വിപുലമായ സ്‌മാരകമാണ് ഒരുക്കിയിരിക്കുന്നത്. വൈക്കം പോരാട്ടത്തിന്റെയും പെരിയാർ നടത്തിയതുൾപ്പെടെയുള്ള വിവിധ പോരാട്ടങ്ങളെയും അടയാളപ്പെടുത്തുന്ന ബഹുഭാഷാ പുസ്‌തങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ടാവും. സത്യഗ്രഹ ശതാബ്‌ദി വേളയിൽ വൈക്കത്തെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് പെരിയാർ സ്‌മാരകം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.
Read More
- അന്തിമവാദം തുറന്ന കോടതിയിൽ വേണം; നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി അതിജീവിത
- ഹേമ കമ്മിറ്റി ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ; മൊഴിയിൽ കൃത്രിമം ആരോപിച്ച് മറ്റൊരു നടികൂടി രംഗത്ത്
- പുരുഷന്മാർക്കും അന്തസ്സുണ്ട്; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
- തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരളത്തിൽ; മുല്ലപ്പെരിയാർ തർക്കത്തിൽ പിണറായിയുമായി ഇന്ന് ചർച്ച
- ഉപതിരഞ്ഞെടുപ്പിന് ചുമതലകൾ തരാത്തതിൽ പരാതിയില്ല, വിവാദം അടഞ്ഞ അധ്യായമായെന്ന് ചാണ്ടി ഉമ്മൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.