scorecardresearch

മോഷണത്തിനിടെ പൊലീസുകാരന്റെ ഭാര്യ തീ കൊളുത്തി; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ആശാപ്രവർത്തക മരിച്ചു

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലതാകുമാരി ആണ് മരിച്ചത്

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലതാകുമാരി ആണ് മരിച്ചത്

author-image
WebDesk
New Update
Police | Police Kerala

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പത്തനംതിട്ട കീഴ്‌വായ്പൂരില്‍ സ്വർണം മോഷ്ടിക്കുന്നതിനിടെ അയൽവാസി തീ കൊളുത്തിയ സ്ത്രീ മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പുളിമല സ്വദേശി ലതാകുമാരി (61) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സ്ഥിരീകരിച്ചത്.

Advertisment

സ്വർണ മോഷണശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ലതാകുമാരിയെ ആക്രമിച്ച് തീകൊളുത്തുകയായിരുന്നു. ഈ മാസം 9 നായിരുന്നു ഞെട്ടിക്കുന്ന സംഭവം. പൊലീസ് ക്വാട്ടേഴ്‌സിലെ താമസക്കാരിയായ സുമയ്യ സുബൈര്‍ (30) ആണ്  ലതയുടെ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ ശേഷം തീ കൊളുത്തിയത്.

Also Read: ചാലക്കുടി സ്വദേശി പ്രസാദ് ഇ.ഡി ശബരിമല മേൽശാന്തി; മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

സംഭവത്തിൽ, സുമയ്യയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓഹരി ട്രേഡിങ്ങിലൂടെ പണം നഷ്ടമായതിനെ തുടർന്നാണ് മോഷണം നടത്തിയതെന്നാണ് പ്രതി പൊലീസിനു മൊഴി നൽകിയത്. ലതാകുമാരിയുടെ കഴുത്തിൽ തുണിചുറ്റി കൊല്ലാൻ ശ്രമിക്കുകയും മുഖത്ത് കത്തികൊണ്ട് കുത്തി മുറിവേൽപ്പിക്കുകയും തുടർന്ന് തീക്കൊളുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

Advertisment

Also Read: ഇടുക്കിയിൽ അതിശക്തമായ മഴ; മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും

ഓഹരി ട്രേഡിങിലൂടെ പണം നഷ്ടപ്പെട്ടതോടെ ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്ന് വായ്പയെടുത്ത് ഭീമമായ തുക സുമയ്യയ്ക്ക് ബാധ്യതയുണ്ടായിരുന്നു. സ്വന്തം സ്വർണം പണയം വച്ച് പണമിടപാടുകൾ നടത്തുകയും പിന്നീട് ലതയോട് സ്വർണം ആവശ്യപ്പെടുകയുമായിരുന്നു. സ്വർണം നൽകാൻ വിസമ്മതിച്ചതോടെ മോഷണത്തിനു പദ്ധതിയിടുകയായിരുന്നു എന്നാണ് വിവരം. മല്ലപ്പള്ളി പഞ്ചായത്തിലെ ആശാപ്രവർത്തകയാണ് കൊല്ലപ്പെട്ട ലത.

Read More: പാക് വ്യോമാക്രമണത്തിൽ 3 അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു

Robbery Fire Pathanamthitta

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: