scorecardresearch

ഓപ്പറേഷന്‍ പി ഹണ്ട്: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച 12 പേര്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയയിലെ പേജുകളും വാട്‌സ് ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളും ഉണ്ടാക്കിയാണ് പിടിയിലായവര്‍ കുട്ടികള്‍ക്കെതിരായ അതിക്രമം നടത്തുന്നത്

സോഷ്യല്‍ മീഡിയയിലെ പേജുകളും വാട്‌സ് ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളും ഉണ്ടാക്കിയാണ് പിടിയിലായവര്‍ കുട്ടികള്‍ക്കെതിരായ അതിക്രമം നടത്തുന്നത്

author-image
WebDesk
New Update
child porn, pedophilia

തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുമായി കേരള പൊലീസ്. ഇത്തരത്തില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്ന പന്ത്രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതു തടയുന്നതിനായി സംസ്ഥാന വ്യാപകമായി സൈബര്‍ഡോം ആരംഭിച്ച 'ഓപ്പറേഷന്‍ പി ഹണ്ടി'ന്റെ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നിരവധി നഗ്‌നചിത്രങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

ഇന്റര്‍പോളിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 16 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്തിലാണ് റെയ്ഡ് നടത്തുന്നത്. സോഷ്യല്‍ മീഡിയയിലെ പേജുകളും വാട്‌സ്‌ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളും ഉണ്ടാക്കിയാണ് പിടിയിലായവര്‍ കുട്ടികള്‍ക്കെതിരായ അതിക്രമം നടത്തുന്നത്.

Read More: ഒരു കുഞ്ഞ് കരയുന്നത് അയാൾ കേൾക്കാറുണ്ടോ?

പൊലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ 84 വ്യക്തികളെക്കുറിച്ചുള്ള വിവരം പൊലീസിന് കിട്ടിയിരുന്നു. ഇവരുടെ വീടുകളിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്. പിടിയിലായവരുടെ ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നും ചെറിയ കുട്ടികളുടെ നിരവധി നഗ്‌നദൃശ്യങ്ങളും വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്.

Advertisment

Read More: അയാളന്ന് നിശബ്‌ദമാക്കിയത് എന്റെ ശബ്‌ദമായിരുന്നു

മാര്‍ച്ച് 31നാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാന വ്യാപകമായി 'ഓപ്പറേഷന്‍ പി ഹണ്ടി'ന്റെ പരിശോധന തുടരുകയാണ്. കുട്ടികളുടെ നഗ്‌ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകളിലും പരിശോധന നടത്തുന്നുണ്ട്.

Child Abuse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: