scorecardresearch

ഓപ്പറേഷൻ നുംഖോർ; കസ്റ്റംസ് പിടിച്ചെടുത്ത വാഹനം ദുൽഖറിന് ഉപാധികളോടെ വിട്ടു നൽകി

ദുൽഖറിന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് അഡീഷണൽ കമ്മിഷണറാണ് വാഹനം വിട്ടു നൽകിയത്

ദുൽഖറിന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് അഡീഷണൽ കമ്മിഷണറാണ് വാഹനം വിട്ടു നൽകിയത്

author-image
WebDesk
New Update
Dulquer Salmaan

ചിത്രം: ഫേസ്ബുക്ക്

Operation Numkhor: കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടൻ ദുൽഖർ സൽമാന് വിട്ടു നൽകി. ദുൽഖറിന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് അഡീഷനൽ കമ്മിഷണറാണ് വാഹനം വിട്ടു നൽകിയത്. ലാൻഡ് റോവർ ഡ‍ിഫൻഡർ വാഹനമാണ് വിട്ടു നൽകിയതെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ടു ചെയ്തു. വാഹനത്തിന്റെ ഉടമസ്ഥത മാറ്റരുത്, രൂപമാറ്റം വരുത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് വാഹനം വിട്ടു നൽകിയതെന്നാണ് വിവരം.

Advertisment

ദുൽഖർ സൽമാന്റെ അപേക്ഷ പരിഗണിക്കണമെന്ന് ഹൈക്കോടതി നേരത്തെ കസ്റ്റംസിന് നിർദ്ദേശം നൽകിയിരുന്നു. ഇതു പ്രകാരം അഭിഭാഷകൻ മുഖേന കഴിഞ്ഞ ദിവസം ദുൽഖർ കസ്റ്റംസിന് അപേക്ഷ നൽകിയിരുന്നു. കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 എ പ്രകാരം അന്വേഷണ പരിധിയിലുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടു നൽകാൻ കഴിയും. വാഹനം വിട്ട് നൽകുന്നില്ലെങ്കിൽ അതിന്റെ കാരണം കസ്റ്റംസ് രേഖാമൂലം അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

Also Read: ഹിജാബ് വിവാദം: സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ദുൽഖർ ഉൾപ്പെടെ താരങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. ദുൽഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ഡിഫൻഡർ വിട്ടുനൽകുന്നത് പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയത്. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

Advertisment

Also Read: ഷെയ്ൻ നിഗത്തിന്റെ 'ഹാൽ' വിവാദം; സിനിമ കാണാൻ ഹൈക്കോടതി

ഭൂട്ടാനിൽ നിന്നു കടത്തിയതെന്നു സംശയിക്കുന്ന 43 വാഹനങ്ങളാണ് കസ്റ്റംസ് പിടികൂടിയത്. ഇതിൽ 39 എണ്ണം വിട്ടുകൊടുത്തു. 4 വാഹനങ്ങളാണ് ഇനി കസ്റ്റംസിന്റെ പക്കലുള്ളതെന്നാണ് റിപ്പോർട്ട്. അതേസമയം, മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും കാർ ഡീലർമാരുടെ ഓഫീസ്, ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസ് എന്നിവിടങ്ങളിലും അടുത്തിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തിയിരുന്നു. 

Read More: ഒരുലക്ഷത്തിന് വെറും 2640 രൂപയുടെ കുറവ്; സർവകാല റെക്കോർഡിൽ സ്വർണവില

Dulquer Salmaan Customs Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: