scorecardresearch

ഷെയ്ൻ നിഗത്തിന്റെ 'ഹാൽ' വിവാദം; സിനിമ കാണാൻ ഹൈക്കോടതി

സിനിമ കാണാമോ എന്ന ഹർജിക്കാരുടെ അഭിഭാഷകൻ്റെ ചോദ്യത്തിലാണ് കോടതി തീരുമാനം അറിയിച്ചത്

സിനിമ കാണാമോ എന്ന ഹർജിക്കാരുടെ അഭിഭാഷകൻ്റെ ചോദ്യത്തിലാണ് കോടതി തീരുമാനം അറിയിച്ചത്

author-image
WebDesk
New Update
Haal

ചിത്രം: ഫേസ്ബുക്ക്

കൊച്ചി: ഷെയ്ന്‍ നിഗം നായകനായ 'ഹാല്‍' എന്ന സിനിമ ഹൈക്കോടതി കണ്ടേക്കും. എപ്പോള്‍, ആര്, എവിടെ സിനിമ കാണുമെന്ന് കോടതി ചൊവ്വാഴ്ച തീരുമാനിക്കും. സിനിമ കാണാമോ എന്ന ഹർജിക്കാരുടെ അഭിഭാഷകൻ്റെ ചോദ്യത്തിലാണ് കോടതി തീരുമാനം അറിയിച്ചത്. സിനിമയ്ക്ക് 'യു' സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. 

Advertisment

നിര്‍ദേശിച്ച ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ 'എ' സര്‍ട്ടിഫിക്കറ്റ് നൽകാമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. മതവികാരം വ്രണപ്പെടുത്തുമെന്ന് അവകാശപ്പെട്ട് ബീഫ് ബിരിയാണി കഴിക്കുന്ന രംഗങ്ങളും ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി എന്നീ സംഭാഷണങ്ങൾ പരാമര്‍ശങ്ങളും നീക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. സിനിമയില്‍ 19 കട്ടുകള്‍ വേണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read: ഒരുലക്ഷത്തിന് വെറും 2640 രൂപയുടെ കുറവ്; സർവകാല റെക്കോർഡിൽ സ്വർണവില

മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന്ന് ഹര്‍ജിക്കാർ വാദിച്ചു. സിനിമയുടെ നിർമ്മാതാക്കളാണ് സെൻസർ ബോർഡ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Advertisment

Also Read: സംസ്ഥാനത്ത് കനത്ത മഴ തുടരും; എറണാകുളത്ത് ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ അലർട്ട്

ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹാല്‍'. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജെവിജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഹാലിന്റെ രചന നിർവഹിചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് 'ഹാൽ'. പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്.

Read More: ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ച കസ്റ്റഡിയിൽ വിട്ടു, തെളിവെടുപ്പ് ഉടൻ

Shane Nigam Sensor Board High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: