/indian-express-malayalam/media/media_files/2024/12/21/XfRfFzTD8FnMCe7t8Yjl.jpg)
Gold Rate Today Updates
Gold Rate Today Updates: കൊച്ചി: സർവ്വകാല റെക്കോർഡിൽ സ്വർണവില. ഇന്ന് ഒറ്റയടിയ്ക്ക് പവന് വർധിച്ചത് 2440 രൂപയാണ്. ഇതോടെ ഒരുപവൻ സ്വർണത്തിന് നിലവിൽ 97,360 രൂപയായി ഉയർന്നു. ഗ്രാമിനാകട്ടെ 305 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാം വാങ്ങാൻ 12,170 രൂപ നൽകേണ്ട അവസ്ഥയാണ്. ചരിത്രത്തിൽ ഇതാദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ഇത്രയും വില വർധനവ്.
പവൻ വില ഒരു ലക്ഷത്തിലെത്താൻ ഇനി വെറും 2640 രൂപയുടെ കുറവെയുള്ളൂ. അടുത്തിടെയുണ്ടായ വില വർധനവ് കണക്കിലെടുത്താൽ പവന് ഒരു ലക്ഷത്തിലെത്താൻ ഇനി അധികം സമയം വേണ്ടി വരില്ല.
Also Read:എന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരും; നിർണായക പ്രതികരണവുമായി ഉണ്ണികൃഷ്ണൻ പോറ്റി
സ്വർണത്തിന്റെ തുടർച്ചയായ വിലക്കയറ്റം സാധാരണക്കാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് വിപണിക്കും തിരിച്ചടിയായേക്കാം. സ്വർണത്തിൻറെ വിലയ്ക്ക് പുറമെ മൂന്ന ശതമാനം ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ചാർജും മൂന്ന് ശതമാനം മുതൽ 35 ശതമാനം വരെയുള്ള പണിക്കൂലിയും ചേരുമ്പോൾ ഒരു പവൻ സ്വർണത്തിന് വലിയ തുക നൽകേണ്ടി വരും.
Also Read: സംസ്ഥാനത്ത് കനത്ത മഴ തുടരും; എറണാകുളത്ത് ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ അലർട്ട്
24 കാരറ്റിന് മാത്രമല്ല 18 കാരറ്റിനും വില ഉയർന്നിട്ടുണ്ട്. ഗ്രാമിന് 250 രൂപയാണ് ഇന്നുണ്ടായ വർധനവ്. ഇതോടെ ഒരു ഗ്രാമിന് 10,060 രൂപയായി. 18 കാരറ്റിൻറെ ഒരു ഗ്രാമിൻറെ വില 10,000 കടക്കുന്നത് ഇതാദ്യമാണ്. എന്നാൽ 22 കാരറ്റിൻറെ വിലയായ 12.170 രൂപ അപേക്ഷിച്ച് 2100 രൂപയിലേറെ 18 കാരറ്റിന് കുറവുണ്ട്. വില കൂടിയ സാഹചര്യത്തിൽ 18, 22 കാരറ്റുകൾ സ്വർണത്തിന് ഡിമാൻഡ് ഏറുകയാണ്. അതേസമയം കേരളത്തിലെ വെള്ളി വിലയിൽ മാറ്റങ്ങളൊന്നുമില്ല.
Also Read:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ച കസ്റ്റഡിയിൽ വിട്ടു, തെളിവെടുപ്പ് ഉടൻ
രാജ്യാന്തര വിപണിയിലെ വർധനവാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. ഒരുഘട്ടത്തിൽ ഔൺസിന് എക്കാലത്തെയും ഉയരമായ 4,378.98 ഡോളർ വരെ എത്തിയ രാജ്യന്തര വില ഇപ്പോഴുള്ളത് 170 ഡോളർ നോട്ടവുമായി 4,358.11 ഡോളറിലാണ്. ഇതാദ്യമായാണ് വില 4300 മറികടന്നത്.
യുഎസ് പലിശ നിരക്ക്, യുഎസ്-ചൈന വ്യാപാര യുദ്ധം, യുഎസിൽ റീജണൽ ബാങ്കുകൾ നേരിടുന്ന കിട്ടാക്കട പ്രതിസന്ധി വിവിധ കറൻസികൾക്കെതിരായ ഡോളറിൻറെ വീഴ്ച എന്നിവ മുതലെടുത്താണ് സ്വർണത്തിൻറെ നിലവിലെ മുന്നേറ്റം.സ്വർണ വില ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ കണക്ക് കൂട്ടൽ. അടുത്ത വർഷം അവസാനത്തോടെ സ്വർണ വില ഔൺസിന് 4,900 ഡോളറിലെത്തുമെന്നാണ് ഗോൾഡ്മാൻ സാച്സിൻറെ പ്രവചനം.
Read More:ഹിജാബ് വിവാദം; കുട്ടിയെ സ്‌കൂൾ മാറ്റുമെന്ന് പിതാവ്, മാനേജ്‌മെന്റ് മറുപടി പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.