/indian-express-malayalam/media/media_files/2025/07/18/oommen-chandy-memory1-2025-07-18-13-53-41.jpg)
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ രാഹുൽ ഗാന്ധി അന്തിമോപചാരം അർപ്പിക്കുന്നു
കോട്ടയം: ഉമ്മൻ ചാണ്ടി വ്യക്തി മാത്രമല്ല, കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണെന്ന്് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കെ.പി.സി.സി. പുതുപ്പള്ളിയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി തന്റെ ഗൂരുവാണെന്നും രാഹുൽ പറഞ്ഞു.
Also Read:ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ അവധി
പല അർഥത്തിലും ഉമ്മൻ ചാണ്ടി എന്റെ ഗുരു ആണ്. കേരളത്തിലെ പലർക്കും ഉമ്മൻ ചാണ്ടി അങ്ങനെ ആണ്. അദ്ദേഹം കാട്ടി തന്ന വഴിയിലൂടെയാണ് നടക്കുന്നത്. ജനങ്ങളുടെ വികാരങ്ങൾ മനസിലാക്കി അവർക്കായി ചിന്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി- രാഹുൽ ഗാന്ധി പറഞ്ഞു.
ഉമ്മൻ ചാണ്ടിയെപ്പോലെ ആളുകളെ വളർത്തിക്കൊണ്ടുവരികയാണ് തന്റെ ആഗ്രഹമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഉമ്മൻ ചാണ്ടിയിൽ നിന്ന് ഒരുപാട് പഠിച്ചു. ഒരുപാട് രാഷ്ട്രീയ ആക്രമണം നേരിട്ടു. നുണപ്രചാരണം നേരിട്ടു. എന്നിട്ടും ആരെക്കുറിച്ചും മോശം പറഞ്ഞില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Also Read:നിമിഷപ്രിയയുടെ മോചനം; ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണമെന്ന് ആക്ഷൻ കൗൺസിൽ
ഡോക്ടർമാർ അനുവദിക്കാതിരുന്നിട്ടും ഉമ്മൻചാണ്ടി ഭരത് ജോഡോയിൽ നടക്കാൻ വന്നു. ഒടുവിൽ ഞാൻ നിർബന്ധിച്ചാണ് അദ്ദേഹത്തെ മടക്കി അയച്ചത്. കേരള രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയെ പോലെ ഉള്ളവർ ഉണ്ടാകണം. ഉമ്മൻ ചാണ്ടിക്ക് രാഷ്ട്രീയതിൽ ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആർ.എസ്.എസിനെയും സി.പി.എമ്മിനെയും ആശയപരമായി എതിർക്കുന്നു. കാരണം അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ജനങ്ങളെ മനസ്സിലാക്കി വേണം രാഷ്ട്രീയ പ്രവർത്തനം നടത്താനെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Also Read:വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്‌കരിച്ചു
ഉമ്മൻ ചാണ്ടിയുടെ ഓർമദിനത്തിന്റെ ഭാഗമായി രാവിലെ പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥനയും പ്രത്യേക ചടങ്ങുകളും നടത്തിയിരുന്നു. ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃത്വീയൻ കാതോലിക്ക ബാവ ചടങ്ങുകൾക്ക് മുഖ്യകാർമികനായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ അനുസ്മരണം സംഘടിപ്പിച്ചു.
Read More
ഹൃദയത്തിൽ കൈയ്യൊപ്പിട്ട കുഞ്ഞൂഞ്ഞ്: ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് രണ്ടാണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.