/indian-express-malayalam/media/media_files/7120MkLwvKi0pQNm65Wo.jpg)
ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ശനിയാഴ്ച മുതൽ ആരംഭിക്കും
തിരുവനന്തപുരം: ഓണക്കാലത്ത് കൂടുതൽ സർവ്വീസുകളുമായി കെഎസ്ആർടിസി. സെപ്റ്റംബർ ഒൻപത് മുതൽ 23 വരെയാണ് പ്രത്യേക അധിക സർവീസുകൾ നടത്തുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും, അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായി നിലവിലുള്ള 90 ബസ്സുകൾക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസ്സുകളും സർവീസ് നടത്തും. ഇതിനായുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ശനിയാഴ്ച മുതൽ ആരംഭിക്കും.
യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകൾ ബുക്കിങ് ആകുന്നതനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കും. യാത്രക്കാരുടെ ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകൾ ക്രമീകരിക്കുമ്പോൾ തിരക്കേറിയ റൂട്ടുകൾക്ക് പാധാന്യം നൽകാനാണ് കെഎസ്ആർടിസി ശ്രമിക്കുന്നത്.ഇതിനുപുറമേ കൂടാതെ സുൽത്താൻ ബത്തേരി, മൈസൂർ, ബംഗളൂരു, സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ അധികമായി സപ്പോർട്ട് സർവീസിനായി ബസ്സുകളും ജീവനക്കാരെയും ക്രമീകരിച്ചിട്ടണ്ട്.യാത്രക്കാരുടെ തിരക്കും ആവശ്യകതയും മനസിലാക്കിയാകും ഈ അധിക സർവ്വീസുകൾ നടത്തുക. ഇതിനായി യൂണിറ്റ് ഓഫീസർമാർ ഓൺലൈൻ റിസർവേഷൻ ട്രെൻഡ്, ട്രാഫിക് ഡിമാൻറ്, മുൻവർഷത്തെ വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാകും സർവ്വീസ് ക്രമീകരിക്കുന്നത്.
ഓൺലൈനായി ബുക്ക് ചെയ്യാം
www.onlineksrtcswift.com എന്ന വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
ചെന്നെ,ബംഗളൂരു അധിക സർവ്വീസുകൾ(10.09.2024 മുതൽ 23.09.2024 വരെ)
1. 19.45 ബംഗളൂരു - കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)
2. 20.15 ബംഗളൂരു - കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)
3. 20.50 ബംഗളൂരു - കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)
4. 21.15 ബംഗളൂരു - കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)
5. 21.45 ബംഗളൂരു - കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)
6. 22.15 ബംഗളൂരു - കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)
7. 22.50 ബംഗളൂരു - കോഴിക്കോട് (മൈസൂർ, സുൽത്താൻബത്തേരി വഴി)
8. 23.15 ബംഗളൂരു - കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)
9. 20.45 ബംഗളൂരു - മലപ്പുറം (മൈസൂർ, കുട്ട വഴി)
10. 20.45 ബംഗളൂരു - മലപ്പുറം ( മൈസൂർ, കുട്ട വഴി)
11. 19.15 ബംഗളൂരു - തൃശ്ശൂർ (കോയമ്പത്തൂർ, പാലക്കാട് വഴി)
12. 21.15 ബംഗളൂരു- തൃശ്ശൂർ (കോയമ്പത്തൂർ, പാലക്കാട് വഴി)
13. 22.15 ബംഗളൂരു - തൃശ്ശൂർ (കോയമ്പത്തൂർ, പാലക്കാട് വഴി)
14. 17.30ബംഗളൂരു - എറണാകുളം (കോയമ്പത്തൂർ, പാലക്കാട് വഴി)
15. 18.30 ബംഗളൂരു - എറണാകുളം (കോയമ്പത്തൂർ, പാലക്കാട് വഴി)
16. 19.30 ബംഗളൂരു - എറണാകുളം (കോയമ്പത്തൂർ, പാലക്കാട് വഴി)
17. 19.45 ബംഗളൂരു - എറണാകുളം (കോയമ്പത്തൂർ, പാലക്കാട് വഴി)
18. 20.30 ബംഗളൂരു - എറണാകുളം (കോയമ്പത്തൂർ, പാലക്കാട് വഴി)
19. 17.00 ബംഗളൂരു - അടൂർ (കോയമ്പത്തൂർ, പാലക്കാട് വഴി)
20. 17.30 ബംഗളൂരു - കൊല്ലം (കായമ്പത്തൂർ, പാലക്കാട് വഴി)
21. 18.10 ബംഗളൂരു - കോട്ടയം (കോയമ്പത്തൂർ, പാലക്കാട് വഴി)
22. 19.10 ബംഗളൂരു - കോട്ടയം (കോയമ്പത്തൂർ, പാലക്കാട് വഴി)
23. 20.30 ബംഗളൂരു- കണ്ണൂർ (ഇരിട്ടി, മട്ടന്നൂർ വഴി)
24. 21.45 ബംഗളൂരു - കണ്ണൂർ (ഇരിട്ടി, മട്ടന്നൂർ വഴി)
25. 22.45 ബംഗളൂരു - കണ്ണൂർ (ഇരിട്ടി, കൂട്ടുപുഴ വഴി)
26. 22.15 ബംഗളൂരു - പയ്യന്നൂർ (ചെറുപുഴ വഴി)
27. 19.30 ബംഗളൂരു - തിരുവനന്തപുരം (നാഗർകോവിൽ വഴി)
28. 18.30 ചെന്നൈ തിരുവനന്തപുരം (നാഗർകോവിൽ വഴി)
29. 19.30 ചെന്നൈ എറണാകുളം (സേലം, കോയമ്പത്തൂർ വഴി)
കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ(09.09.2024 മുതൽ 22.09.2024 വരെ)
20.15 കോഴിക്കോട് - ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
2. 20.45 കോഴിക്കോട് - ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
3. 21.15 കോഴിക്കോട് - ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
4. 21.45 കോഴിക്കോട് - ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
5. 22.15 കോഴിക്കോട് - ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
6. 22.30 കോഴിക്കോട് - ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
7. 22.50 കോഴിക്കോട് ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
8. 23.15 കോഴിക്കോട് ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
9. 20.00 മലപ്പുറം - ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
10. 20.00 മലപ്പുറം - ബംഗളൂരു (മാനന്തവാടി, കുട്ട വഴി)
11. 19.45 തൃശ്ശൂർ - ബംഗളൂരു (കോയമ്പത്തൂർ, സേലം വഴി)
12. 21.15 തൃശ്ശൂർ - ബംഗളൂരു (കോയമ്പത്തൂർ, സേലം വഴി)
13. 22.15 തൃശ്ശൂർ - ബംഗളൂരു (കോയമ്പത്തൂർ, സേലം വഴി)
14. 17.30 എറണാകുളം - ബംഗളൂരു (കോയമ്പത്തൂർ, സേലം വഴി)
15. 18.30 എറണാകുളം - ബംഗളൂരു (കോയമ്പത്തൂർ, സേലം വഴി)
16. 19.00 എറണാകുളം - ബംഗളൂരു (കോയമ്പത്തൂർ, സേലം വഴി)
17. 19.30 എറണാകുളം - ബംഗളൂരു (കോയമ്പത്തൂർ, സേലം വഴി)
18. 20.15 എറണാകുളം - ബംഗളൂരു (കോയമ്പത്തൂർ, സേലം വഴി)
19. 17.30 അടൂർ -ബംഗളൂരു (കോയമ്പത്തൂർ, സേലം വഴി)
20. 18.00 കൊല്ലം - ബംഗളൂരു (കോയമ്പത്തൂർ, സേലം വഴി)
21. 18.10 കോട്ടയം - ബംഗളൂരു (കോയമ്പത്തൂർ, സേലം വഴി)
22. 19.10 കോട്ടയം - ബംഗളൂരു (കോയമ്പത്തൂർ, സേലം വഴി)
23. 20.10 കണ്ണൂർ - ബംഗളൂരു (മട്ടന്നൂർ, ഇരിട്ടി വഴി)
24. 21.40 കണ്ണൂർ ബംഗളൂരു (ഇരിട്ടി, കൂട്ടുപുഴ വഴി)
25. 22.10 കണ്ണൂർ - ബംഗളൂരു (ഇരിട്ടി, കൂട്ടുപുഴ വഴി)
26. 17.30 പയ്യന്നൂർ - ബംഗളൂരു (ചെറുപുഴ വഴി)
27. 18.00 തിരുവനന്തപുരം-ബംഗളൂരു (നാഗർകോവിൽ, മധുര വഴി)
28. 18.30 തിരുവനന്തപുരം ചെന്നൈ (നാഗർകോവിൽ വഴി)
29. 19.30 എറണാകുളം ചെന്നൈ (കോയമ്പത്തൂർ, സേലം വഴി)
Read More
- ശനിയാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴ
- പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം; പ്രതീക്ഷയോടെ കേരളം
- പ്രധാനമന്ത്രിയുടെ സന്ദർശനം;വയനാട്ടിൽ ഗതാഗത നിയന്ത്രണം
- വയനാട് ദുരന്തം; ഓണാഘോഷം ഒഴിവാക്കി
- വയനാട്ടിലെ വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വേഗം നൽകുമെന്ന് മന്ത്രി
- വയനാടിന്റെ പുനരധിവാസത്തിന് സമഗ്ര പദ്ധതി വേണം: മുഖ്യമന്ത്രി
- വയനാട് ദുരന്തം;സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദേശം
- വയനാട്ടിലെ പുനരധിവാസം: 91 സർക്കാർ ക്വാട്ടേഴ്സുകൾ ലഭ്യമാക്കും
- വയനാട് ദുരന്തം: കാണാതായവർക്കായുള്ള തിരച്ചിൽ പത്താം നാൾ
- ക്യാമ്പുകളിൽ മാത്രമല്ല, ദുരന്തത്തിനിരയായ മുഴുവന് കുടുംബങ്ങൾക്കും പുനരധിവാസം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.