/indian-express-malayalam/media/media_files/2025/09/04/onam-tiraku-2025-09-04-21-04-51.jpg)
ഉത്രാടദിനത്തിൽ വൈകിട്ട് തിരുവനന്തപുരം കിഴക്കേകോട്ടയിലെ തിരക്ക്
കൊച്ചി: തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. ഇന്ന് ഒന്നാം ഓണമാണ്. നാളെയാണ് തിരുവോണം. തിരുവോണ ദിനത്തെ തയ്യാറെടുപ്പുകൾക്കായുള്ള ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണമൊരുക്കാനുള്ള അവസാന വട്ട പാച്ചിലിനെയാണ് ഉത്രാടപ്പാച്ചിൽ എന്നതുകൊണ്ട് അർഥമാക്കുന്നത്. പൂവിപണിയിലും കടകമ്പോളങ്ങളിലും പച്ചക്കറി മാർക്കറ്റുകളിലും തിരക്ക് കൂടിയിട്ടുണ്ട്. ഓണസദ്യയ്ക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും മറ്റ് ചേരുവകളും വാങ്ങാൻ ആൾക്കാരുടെ തിരക്കാണ്. ഓണക്കോടി എടുക്കാനായി വസ്ത്രശാലകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കെഎസ്ആർടിസി പ്രത്യേക സർവ്വീസുകൾ
ഓണത്തോടനുബന്ധിച്ച് കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും. പുതുതായി വാങ്ങിയ എസി സ്ലീപ്പറുകൾ ഉൾപ്പെടെയാണ് ഓണക്കാലത്ത് സർവീസ് നടത്തുക. ബെംഗളൂവിൽ നിന്ന് കൊട്ടാരക്കര, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം ഡിപ്പോകളിലേക്ക് അധിക സർവീസുകൾ ഉണ്ടാകും. നിലവിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഓപ്പറേറ്റ് ചെയ്യുന്ന 49 ഷെഡ്യൂളുകൾക്ക് പുറമേയാകും ഈ ബസുകളുടെ സർവീസ്.
Also Read:സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന് വീണ്ടും തിരിച്ചടി; വിദേശ യാത്രാനുമതി ഇല്ല
ഓണത്തിന്റെ ഭാഗമായി സ്ഥിരം സർവ്വീസുകൾക്ക് പുറമേ കർണാടക ആർടിസി 90 അധിക സർവ്വീസുകൾ നടത്തും. മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ബിഎംടിസി ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സ്പെഷൽ സർവീസുകൾ. ഇതിൽ പ്രീമിയം കാറ്റഗറി ബസുകൾ ശാന്തി നഗർ ബസ് സ്റ്റേഷനിൽ നിന്നാകും പുറപ്പെടുക.
Also Read:'സുജിത്തിന്റെ പോരാട്ടത്തിന് നാട് പിന്തുണ കൊടുക്കും'; പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ
സ്‌പെഷ്യൽ ട്രെയിനുകൾ
ഓണത്തിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം നോർത്ത് - ഉധ്‌ന ജംഗ്ഷൻ വൺവേ എക്‌സ്പ്രസ് , മംഗളൂരു സെൻട്രൽ - തിരുവനന്തപുരം നോർത്ത്, ചെന്നൈ-തിരുവനന്തപുരം, ബെംഗളൂരു-തിരുവനന്തപുരം എന്നിങ്ങനെ വിവിധയിടങ്ങളിൽ നിന്നാണ് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Read More:നൂറ് ദിവസം പിന്നിട്ട് കാലവർഷം; കൂടുതൽ മഴ കാസർകോട്, കുറവ് കൊല്ലത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.