/indian-express-malayalam/media/media_files/iT4ztEMS4phLVxje3Nmk.jpg)
തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ; ആരാണ് ഭാഗ്യശാലി?
ഭാഗ്യാന്വേഷികൾ ആകാംക്ഷയോടെ കാത്തിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നാളെ. ഭാഗ്യശാലി ആരെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ ബാക്കി. ഇത്തവണ 25 കോടി രൂപയാണ് ഒന്നാം സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ നറുക്കെടുപ്പ് നടക്കാനിരിക്കെ ഇന്ന് വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് 71,35,938 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. അതിവേഗം വിറ്റു പോകുന്ന ടിക്കറ്റുകളിൽ ഡിമാൻ്റ് കൂടതൽ പാലക്കാടൻ ടിക്കറ്റിനാണ്. വിൽപ്പനക്കാരിൽ നിന്നും അത് ചോദിച്ചു വാങ്ങുന്നവരാണ് അധികവും. മുൻ വർഷങ്ങളിലെ വിജയികളുടെ ചരിത്രമാണ് പാലക്കാടൻ ടിക്കൻ്റിന് ആവശ്യക്കാരേറുന്നതിനു കാരണം.
25 കോടി രൂപ ഒന്നാം സമ്മാനം കൂടാതെ ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ലഭിക്കും. 50 ലക്ഷം രൂപ മൂന്നാം സമ്മാനം, യഥാക്രമം അഞ്ച് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ നാലും അഞ്ചും സമ്മാനങ്ങളും, 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.
പാലക്കാട് ജില്ലയിൽ സബ് ഓഫീസുകളിലേതുള്‍പ്പെടെ 13,02,680 ടിക്കറ്റുകളാണ് ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. രണ്ടാമത് തിരുവനന്തപുരവും മൂന്നാമത് തൃശ്ശൂരും ഒപ്പത്തിനൊപ്പം നിൽക്കുന്നു.
തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 1:30ന് പൂജാ ബമ്പറിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ആരംഭിക്കും. ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി. കെ. പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കും.
12 കോടി രൂപയാണ് പൂജാ ബമ്പറിൻ്റെ ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകളായി നല്‍കുന്ന രണ്ടാം സമ്മാനമാണ് മറ്റൊരു സവിശേഷത. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 04-ന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.
Read More
- ഷെയറിട്ട് ഓണം ബമ്പർ വാങ്ങുന്നവർ അറിയാൻ, സമ്മാനതുക കൈമാറുന്നത് ഇങ്ങനെയാണ്
- കെഎസ്ആര്‍ടിസി ബസ് പുഴയിലേക്കു മറിഞ്ഞു രണ്ടു മരണം; നിരവധി പേർക്ക് പരിക്ക്
- നിയമസഭയിൽ പ്രത്യേക സീറ്റ് അുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കും: പി.വി.അൻവർ
- ലഹരി പാർട്ടി: ശ്രീനാഥ് ഭാസിയേയും പ്രയാഗയേയും പോലീസ് ചോദ്യം ചെയ്തേക്കും
- തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തിലധികം സ്ഥാപനങ്ങള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.