scorecardresearch

ഭാഗ്യം തേടിയെത്തിയത് തുടക്കത്തിലേ വിറ്റുപോയ ടിക്കറ്റിന്; വിഘ്‌നേശ്വര ഏജൻസി ഉടമ

ചില്ലറ ലോട്ടറി വിൽപ്പനക്കാരനായ അളഗസ്വാമിയാണ് വിഘ്‌നേശ്വര ഏജൻസിയിൽ നിന്ന് ഇപ്പോൾ ഒന്നാം സമ്മാനത്തിനു അർഹമായ ടിക്കറ്റ് വാങ്ങിച്ചിരിക്കുന്നത്

ചില്ലറ ലോട്ടറി വിൽപ്പനക്കാരനായ അളഗസ്വാമിയാണ് വിഘ്‌നേശ്വര ഏജൻസിയിൽ നിന്ന് ഇപ്പോൾ ഒന്നാം സമ്മാനത്തിനു അർഹമായ ടിക്കറ്റ് വാങ്ങിച്ചിരിക്കുന്നത്

author-image
WebDesk
New Update
kerala lottery result onam bumper 2020, onam bumper 2020 price, onam bumper 2020 results, onam bumper 2020, onam bumper 2020 rate, onam bumber 2020, onam bumper 2020 lottery draw date, onam bumper 2020 result, onam bumper lottery result 2020, onam bumper 2020, onam bumper 2020 lottery, onam 2020, kerala onam bumper 2020 result, kerala onam bumper 2020, kerala lottery onam bumper 2020, kerala lottery results onam bumper 2020, onam bumper result, ഓണം ബമ്പര്‍ ലോട്ടറി, ഓണം ബമ്പര്‍ നറുക്കെടുപ്പ്, ഓണം ബമ്പര്‍ 2020, ഓണം ബമ്പര്‍ 2020 result, ഓണം ബമ്പര്‍ result, ഓണം ബംപര്‍

തിരുവോണം ബംപർ നറുക്കെടുപ്പിനു ശേഷം വിഘ്‌നേശ്വര ഏജൻസി ഉടമ അജേഷ് കുമാർ തിരക്കിലാണ്. തന്റെ ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് തിരുവോണം ബംപർ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നതെന്ന് നറുക്കെടുപ്പിനു പിന്നാലെ അജേഷ് അറിഞ്ഞു. അജേഷിനു എറണാകുളം നോർത്തിലും കച്ചേരിപ്പടിയിലുമാണ് ബ്രാഞ്ചുകളുള്ളത്. കച്ചേരിപ്പടിയിൽ വിറ്റുപോയ ടിക്കറ്റിനാണ് ഓണം ബംപർ ഒന്നാം സമ്മാനം.

Advertisment

Read Also: Kerala Lottery Thiruvonam Bumper BR 75 2020 Result Highlights: തിരുവോണം ബമ്പർ നറുക്കെടുത്തു, വിജയികളെ അറിയാന്‍ keralalotteries.com

ചില്ലറ ലോട്ടറി വിൽപ്പനക്കാരനായ അളഗ സ്വാമിയാണ് വിഘ്‌നേശ്വര ഏജൻസിയിൽ നിന്ന് ഇപ്പോൾ ഒന്നാം സമ്മാനത്തിനു അർഹമായ ടിക്കറ്റ് വാങ്ങിച്ചിരിക്കുന്നത്. ഓണം ബംപർ പുറത്തിറങ്ങിയ ആദ്യ ആഴ്‌ചയിൽ തന്നെ ഈ ടിക്കറ്റ് തന്റെ ഏജൻസിയിൽ നിന്നു വിറ്റുപോയതായി അജേഷ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. അളഗസ്വാമി തമിഴ്‌നാട് സ്വദേശിയാണ്. എറണാകുളം കടവന്ത്രയിലാണ് അളഗസ്വാമി ലോട്ടറി വിൽപ്പന നടത്തുന്നത്.

തന്റെ ഏജൻസിയിൽ വിറ്റ രണ്ട് ടിക്കറ്റുകൾ ഇത്തവണത്തെ ഓണം ബംപറിലെ നാലാം സമ്മാനമായ അഞ്ച് ലക്ഷം രൂപയ്‌ക്ക് അർഹമായിട്ടുണ്ടെന്നും അജേഷ് പറഞ്ഞു. നേരത്തെയും പലതവണ വിഘ്‌നേശ്വര ഏജൻസിയിൽ വിറ്റ ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്.

Advertisment

TB 17396 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബംപർ ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്കാണ്:

TA 738408

TB 474761

TC 570941

TD 764733

TE 360719

TG 787783

ഓണം ബംപർ നറുക്കെടുപ്പ് ഫലം പൂർണമായി അറിയാൻ ഇവിടെ ക്ലിക് ചെയ്യുക

Onam Bumper Kerala Lottery Kerala Lottery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: