/indian-express-malayalam/media/media_files/uploads/2019/09/onam-bumper-1.jpg)
Onam Bumper 2020, Kerala Lottery Thiruvonam Bumper 2019, kerala lottery,
Thiruvonam Bumper 2019: തിരുവനന്തപുരം:''കാശ് കടം ചോദിക്കുമ്പോള്‍ ഓണം ബംപര്‍ അടിക്കട്ടെ നിനക്ക് 10 ലക്ഷം ഫ്രീയായിട്ടു തരും,'' ഇങ്ങനെ പറയുന്ന ഒരാളെ ഏതു സൗഹൃദക്കൂട്ടത്തിലും കാണാം. എന്നാല്‍ ഓണം ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചയാള്‍ക്കു നികുതിയെല്ലാം കിഴിച്ച് കയ്യില്‍ കിട്ടുന്നത് എത്രയെന്ന് എത്ര പേര്‍ക്കറിയാം? അതിന്റെ ഉത്തരമറിയുന്നതിനു മുമ്പ് കേരള ലോട്ടറിയുടെ ചരിത്രത്തിലേക്കൊന്നു പോകാം.
1967 ല്‍ കേരളത്തിലാണു രാജ്യത്താദ്യമായി ലോട്ടറി വകുപ്പ് തുടങ്ങിയത്. സാധാരണക്കാരനു സ്ഥിരവരുമാനവും സംസ്ഥാനത്തിനു നികുതിയേതര വരുമാനത്തിന്റെ പ്രധാന സ്രോതസും എന്ന ഉദ്ദേശ്യത്തിലാണു കേരളത്തില്‍ ലോട്ടറി തുടങ്ങിയത്. ആദ്യ ലോട്ടറിയുടെ ടിക്കറ്റ് വില ഒരു രൂപയും ഒന്നാം സമ്മാനം അന്‍പതിനായിരം രൂപയുമായിരുന്നു. കേരള ലോട്ടറി ഇതുവരെ നഷ്ടം വരുത്തിയിട്ടില്ല. 1967 ല്‍ 20 ലക്ഷം വരുമാനവും 14 ലക്ഷം ലാഭവുമുണ്ടായിരുന്നതു 2017ല്‍ 7394 കോടി രൂപ വരുമാനവും 1691 കോടി ലാഭവുമായി വര്‍ധിച്ചതായാണു ലോട്ടറി വകുപ്പില്‍നിന്നു ലഭിക്കുന്ന വിവരം.
Thiruvonam Bumper Lottery Results 2019: ഓണം ബംപർ നറുക്കെടുപ്പ് ഫലം എങ്ങനെ അറിയാം?
തിങ്കള്‍ മുതല്‍ ശനി വരെ നറുക്കെടുക്കുന്ന പ്രതിവാര ലോട്ടറികള്‍, വാര്‍ഷിക ബംപര്‍ ലോട്ടറികളായ ഓണം, വിഷു, ക്രിസ്മസ്, പൂജാ, മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ലോട്ടറികളും കൂടി ചേരുമ്പോഴാണ് കേരള ലോട്ടറികളുടെ നിര പൂര്‍ണമാകുന്നത്.
Read More: Kerala Lottery Karunya Plus KN-282 Result: കാരുണ്യ പ്ലസ് KN-282 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്
52 വര്‍ഷംകൊണ്ട് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം അമ്പതിനായിരത്തില്‍നിന്നു 12 കോടിയിലേക്ക് വളര്‍ന്നു. തിരുവോണം ബംപര്‍ ലോട്ടറിക്ക് കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം.
ആദായനികുതി നിയമത്തിന്റെ 194 ബി വകുപ്പ് പ്രകാരമാണു സമ്മാനത്തിന്റെ നികുതി കണക്കാക്കുന്നത്. പതിനായിരത്തിനു മുകളിലുള്ള തുക സമ്മാനമായി ലഭിച്ചാല്‍ 30 ശതമാനമാണു നികുതി. ഇതുകൂടാതെ സ്‌ളാബ് പ്രകാരം സര്‍ചാര്‍ജ്, നികുതിയും സര്‍ചാര്‍ജും ചേര്‍ന്നുള്ള തുകയ്ക്കു നാലു ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസും.
2018 - 19 ബജറ്റ് നിര്‍ദേശപ്രകാരം 12 കോടി രൂപ സമ്മാനം കിട്ടിയാല്‍ നികുതി കിഴിച്ച ശേഷം വിജയിക്ക് എത്ര തുക ലഭിക്കുമെന്ന് നമുക്കൊന്ന് പരിശോധിക്കാം.
സമ്മാനത്തുക - 12,00,00,000. 10 ശതമാനം ഏജന്‍സി കമ്മിഷന്‍ (1.20 കോടി രൂപ) കിഴിച്ച് ബാക്കി-10.80 കോടി. ഈ തുകയുടെ 30 ശതമാനം നികുതിയായ 3.24 കോടി രൂപ, അതിന്റെ 37 ശതമാനം സര്‍ചാര്‍ജായ 1.19,88 കോടി (സര്‍ചാര്‍ജ് സ്ളാബ് - 50 ലക്ഷം വരെ ഇല്ല. 50 ലക്ഷം മുതല്‍ 1 കോടി വരെ - 10 ശതമാനം. ഒരു കോടി മുതല്‍ രണ്ടു കോടി വരെ - 15 ശതമാനം. രണ്ടു കോടി മുതല്‍ അഞ്ചു കോടി വരെ - 25 ശതമാനം, അഞ്ചു കോടിക്കു മുകളില്‍ 37 ശതമാനം), നാലു ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ് (നികുതിക്കും സര്‍ചാര്‍ജിനും)- 17,75,520 എന്നിവ ചേര്‍ത്ത് 4,61,63,520 രൂപ ഇടാക്കും. ഇങ്ങനെ എല്ലാ നികുതിയും കിഴിച്ച് സമ്മാനാര്‍ഹനു ലഭിക്കുക 6,18,36,480 രൂപ.
സെപ്റ്റംബര്‍ 19നാണ് ഓണം ബംപര്‍ നറുക്കെടുപ്പ്. ഉച്ചയ്ക്ക് 2 മണിയ്ക്ക് ഫലം പ്രസിദ്ധീകരിച്ച് തുടങ്ങും. 3.30 ഓടെ മുഴുവന്‍ ഫലവും അറിയാന്‍ കഴിയും. TA,TB, TC, TD, TE, TG, TH, TJ, TK, TM എന്നിങ്ങനെ 10 സീരീസുകളിലാണ് തിരുവോണം ബംപർ -BR 69 ഭാഗ്യക്കുറി പുറത്തിറക്കിയിട്ടുളളത്.
Onam Bumper 2019: കോടിപതിയെ കാത്ത് കേരളം; തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് സെപ്റ്റംബര്‍ 19ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.