Thiruvonam Bumper BR 69 Lottery Results 2019: ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി നൽകുന്ന ഓണം ബംപറിന്റെ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. നാളെയാണ് (സെപ്റ്റംബര്‍ 19) നറുക്കെടുപ്പ്. ഉച്ചയ്ക്ക് 2 മണിയോടെയായിരിക്കും നറുക്കെടുപ്പ് തുടങ്ങുക. വൈകീട്ട് 3.30 ഓടെ കേരള ലോട്ടറി വകുപ്പിന്റെ www.keralalotteries.com എന്ന വെബ്സൈറ്റ് മുഖേന ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകും. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിലും ലൈവായി ഫലം പ്രസിദ്ധീകരിക്കും.

Kerala Pooja Bumper Lottery

Thiruvonam Bumper Lottery 2019 Winner: തിരുവോണം ബംപർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ വിറ്റ ടിക്കറ്റിന്

Thiruvonam Bumper Lottery Results 2019: ഓണം ബംപർ നറുക്കെടുപ്പ് ഫലമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

300 വില വരുന്ന തിരുവോണം ബംപര്‍ ഭാഗ്യക്കുറി (Onam Bumper 2019) ജൂലൈ 21 മുതലാണ് വിൽപന ആരംഭിച്ചത്. 46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇനി 25000 ടിക്കറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്നു വൈകുന്നേരത്തിനുളളിൽ മുഴുവൻ ടിക്കറ്റുകളും വിറ്റഴിയുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. TA,TB, TC, TD, TE, TG, TH, TJ, TK, TM എന്നിങ്ങനെ 10 സീരീസുകളിലാണ് തിരുവോണം ബംപർ -BR 69 ഭാഗ്യക്കുറി പുറത്തിറക്കിയിട്ടുളളത്.

kerala lottery, kerala's biggest-ever lottery jackpot, kerala 12 crore lottery, kerala jackpot, kerala biggest ever lottery, kerala's biggest-ever lottery prize, thiruvonam bumper, kerala news, indian express

Thiruvonam Bumper 2019: തിരുവോണം ബംപര്‍ 12 കോടി; അടിച്ചാല്‍ എത്ര കിട്ടും?

ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 12 കോടി അടിക്കുന്നയാൾക്ക് എല്ലാ നികുതിയും കിഴിച്ച് 6,18,36,480 രൂപയാണ് കയ്യിൽ കിട്ടുക. 10 ശതമാനം ഏജൻസി കമ്മിഷനായും ബാക്കി തുകയുടെ 30 ശതമാനം ആദായ നികുതിയായും കുറയ്ക്കുന്നതിനാലാണിത്. ഒന്നാം സമ്മാനമടിക്കുന്ന ടിക്കറ്റ് വിറ്റ ഏജന്റും കോടിപതിയാകും. കമ്മിഷൻ ഇനത്തിൽ 1.20 കോടി രൂപയാണ് ഏജന്റിനു ലഭിക്കുക.

5.68 കോടി രൂപയാണ് ടിക്കറ്റ് വിൽപന ഇനത്തിൽ സർക്കാരിന് വരുമാനമായി ലഭിക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. ഇതിൽ 12 ശതമാനം ജിഎസ്ടിയും 65 രൂപ ഏജൻസി കമ്മിഷനും കിഴിച്ച് 208 രൂപയോളമാണ് ടിക്കറ്റ് ഇനത്തിൽ സർക്കാരിന് ലഭിക്കുന്നത്. സമ്മാനത്തുകയും അതിന്റെ ഏജൻസി കമ്മിഷനും കിഴിച്ചാലും സർക്കാരിന്റെ ലാഭം 30 കോടി കടക്കുമെന്നാണ് പ്രതീക്ഷ.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി നൽകുന്നത്. കഴിഞ്ഞ തവണ 10 കോടിയായിരുന്നു തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റുകളുടെ വിൽപനയ്ക്ക് അനുസരിച്ചാണ് ഓരോ വർഷവും സമ്മാനത്തുക വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 45 ലക്ഷം തിരുവോണം ബംപർ ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 43 ലക്ഷവും വിറ്റഴിഞ്ഞു.

Thiruvonam bumper result, Thiruvonam bumper lottery, Thiruvonam bumper lottery result, Thiruvonam bumper 2019, Thiruvonam bumper 2019 lottery, kerala lottery,

Thiruvonam Bumper Lottery Results 2019 Date, Time: നറുക്കെടുപ്പിനു മുൻപേ ബംപർ അടിച്ച് സർക്കാർ

Kerala Lottery Thiruvonam Bumper 2019 Prize Structure

തിരുവോണം ബംപറിന്റെ സമ്മാനതുക

ഒന്നാം സമ്മാനം: 12 കോടി രൂപ
സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്
രണ്ടാം സമ്മാനം: 5 കോടി രൂപ ( 50 ലക്ഷം വീതം 10 പേർക്ക്)
മൂന്നാം സമ്മാനം : 2 കോടി രൂപ (10 ലക്ഷം രൂപ വീതം 20 പേർക്ക്)
നാലാം സമ്മാനം: 1 കോടി രൂപ (5 ലക്ഷം വീതം 20 പേർക്ക്)

ഇതിന് പുറമെ ഒരു ലക്ഷം രൂപ വീതം 180 പേർക്കും 5000 രൂപ വീതം 31500 പേർക്കും ലഭിക്കും. 3000 രൂപ വീതം 31500 സമ്മാനങ്ങളും 2000 രൂപ വീതം 45000 സമ്മാനങ്ങളും 1000 രൂപയുടെ 217800 സമ്മാനങ്ങളും ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.