/indian-express-malayalam/media/media_files/2025/10/13/oj-janeesh-2025-10-13-17-11-48.jpg)
ഒ.ജെ ജനീഷ്
തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ.ജെ ജനീഷിനെ തിരഞ്ഞെടത്തു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ഒ.ജെ ജനീഷ്. ലൈംഗിക ആരോപണങ്ങളെ തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ രാജിവച്ചതിനു പിന്നാലെയാണ് പുതിയ സംസ്ഥാന അധ്യക്ഷനെ ദേശിയ നേതൃത്വം തിരഞ്ഞെടുത്തത്.
യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റായി ബിനു ചുള്ളിയിലിനെ തിരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായി അബിൻ വര്‍ക്കി, കെ.എം അഭിജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു. യൂത്ത് കോൺഗ്രസ് ദേശിയ പ്രസിഡന്റ് ഉദയ് ബാനു ചിബ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. നീണ്ട കാലത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനമായത്.
Also Read: 'പൊതുതാല്‍പര്യ ഹര്‍ജിയുടെ ദുരുപയോഗം അനുവദിക്കില്ല'; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹര്‍ജി തള്ളി
നേരത്തെ അബിൻ വർക്കിയുടെയും കെ.എം അഭിജിത്തിന്റെയും പേരുകൾ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു. യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയശേഷമാണ് തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്.
Also Read: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം; ആറു ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള തീരത്ത് കടലാക്രമണ സാധ്യത
തൃശൂര്‍ സ്വദേശിയാണ് ജനീഷ്. കെഎസ്‍യുവിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. കെഎസ്‍യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More: മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ മകൻ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.