/indian-express-malayalam/media/media_files/2025/10/13/kottayam-medical-college-accident-2025-10-13-16-06-27.jpg)
ചിത്രം: ഫേസ്ബുക്ക്
വൈക്കം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ നവനീത് സര്‍ക്കാര്‍ ജോലിയിൽ പ്രവേശിച്ചു. കുടുംബത്തിന്റെ പ്രതിസന്ധിയിൽ ആശ്വാസമായി സർക്കാർ പ്രഖ്യാപിച്ച ജോലിയിലാണ് നവനീത് ഇന്ന് പ്രവേശിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസിയർ ആയാണ് നവനീതിന് നിയമനം.
കോട്ടയം തിരുനക്കരയിലെ ദേവസ്വം ഓഫീസിൽ എക്സിക്യൂട്ടീവ് എൻജിനീയർ മുൻപാകെയാണ് ജോലിയിൽ പ്രവേശിച്ചത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ നവനീത്, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിലാണ് ജോലി. ദേവസ്വം ബോർഡ്, വൈക്കം അസിസ്റ്റന്‍റ് എൻജിനീയറുടെ കാര്യാലയത്തിലാണ് നിയമനം.
Also Read: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം; ആറു ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള തീരത്ത് കടലാക്രമണ സാധ്യത
കുടുംബത്തിന് സർക്കാർ വാഗ്ദാനം നൽകിയ, പുതിയ വീടിന്റെ നിർമ്മാണം അടുത്തിടെ പൂർത്തിയാക്കി താക്കോൽ കൈമാറിയിരുന്നു. മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽ ബിന്ദു മരണപ്പെട്ടത് ഏറെ വേദനാജനകമായിരുന്നുവെന്നും, നവനീതിന് ജോലി നൽകുന്നതോടെ സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും യാഥാർത്ഥ്യമായിരിക്കുകയാണെന്നും ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു. മന്ത്രിക്കൊപ്പം എത്തിയാണ് നവനീത് ജോലിയിൽ പ്രവേശിച്ചത്.
Also Read: 'പൊതുതാല്‍പര്യ ഹര്‍ജിയുടെ ദുരുപയോഗം അനുവദിക്കില്ല'; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹര്‍ജി തള്ളി
കഴിഞ്ഞ ജൂലൈ 3 നാണ് കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ബിന്ദുവിന് ജീവൻ നഷ്ടപ്പെട്ടത്. രോഗിയായ മകൾക്ക് കൂട്ടിരിപ്പുകാരിയായി എത്തിയ ബിന്ദു കെട്ടിടത്തിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രം എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 14-ാം വാർഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ രണ്ട് പേർക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു.
Read More: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ അപകടം, കൊല്ലത്ത് മൂന്ന് മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.