scorecardresearch

'പൊതുതാല്‍പര്യ ഹര്‍ജിയുടെ ദുരുപയോഗം അനുവദിക്കില്ല'; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹര്‍ജി തള്ളി

പുസ്തകം കാണാതെയാണോ ഹര്‍ജി നല്‍കിയതെന്ന് നേരത്തെ ഹർജിക്കാരനോട് ഹൈക്കോടതി ചോദിച്ചിരുന്നു

പുസ്തകം കാണാതെയാണോ ഹര്‍ജി നല്‍കിയതെന്ന് നേരത്തെ ഹർജിക്കാരനോട് ഹൈക്കോടതി ചോദിച്ചിരുന്നു

author-image
WebDesk
New Update
Arundhati Roy

ഫയൽ ഫൊട്ടോ

കൊച്ചി: അരുന്ധതി റോയിയുടെ പുസ്തകത്തെ നിയമക്കുരുക്കിലാക്കിയ പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. വസ്തുതകള്‍ പരിശോധിക്കാതെയാണ് ഹര്‍ജിയെന്ന് കോടതി നിരീക്ഷിച്ചു. പ്രസാധകരുടെ വാദം കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്. നിമപരമായ മുന്നറിയിപ്പ് നല്‍കിയെന്ന് പ്രസാധകര്‍ കോടതിയെ അറിയിച്ചിരുന്നു.

Advertisment

പൊതുതാല്‍പര്യ ഹര്‍ജിയുടെ ദുരുപയോഗം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ, ഹര്‍ജിക്കാരന് പിഴചുമത്തുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. പുസ്തകം കാണാതെയാണോ ഹര്‍ജി നല്‍കിയതെന്ന് കോടതി ചോദിച്ചിരുന്നു. പുകവലിക്കെതിരെ മുന്നറിയിപ്പ് കവര്‍ പേജില്‍ നല്‍കിയിട്ടുണ്ടല്ലോ എന്നും, പുസ്തകം മറിച്ചുപോലും നോക്കാതെയാണോ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു. 

Also Read: ശബരിമല വിവാദം; വിശദീകരണ യോഗങ്ങളുമായി എൽഡിഎഫ് 

അരുന്ധതി റോയിയുടെ 'മദര്‍മേരി കംസ് ടു മീ' എന്ന പുസ്തകത്തിനെതിരെയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. പുസ്തകത്തിന്റെ കവര്‍ പുകവലിക്കുന്ന ചിത്രമാണെന്നും, പുകവലിക്കെതിരെ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും, യുവജനങ്ങളെ വഴിതെറ്റിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നൽകിയത്. 

Also Read: അടിമുടി ദുരൂഹത; ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യാനൊരുങ്ങി എസ്.ഐ.ടി.

Advertisment

അരുന്ധതി റോയി പ്രസിദ്ധീകരിച്ച ആദ്യ ഓർമക്കുറിപ്പ് കൂടിയാണ് മദർ മേരി കംസ് ടു മീ. അമ്മയുമായുള്ള തന്റെ സങ്കീർണമായ ബന്ധത്തെക്കുറിച്ചും അക്ഷരങ്ങളുടെ ലോകത്ത് എത്തപ്പെട്ടതിനെപ്പറ്റിയുമാണ് പുസ്തകത്തിൽ പറഞ്ഞുപോകുന്നത്. ഓഗസ്റ്റ് 28-നാണ് പുസ്തകം പുറത്തിറങ്ങിയത്. കോട്ടയത്തെ പള്ളിക്കുടം സ്‌കൂൾ സ്ഥാപകയായ മേരി റോയിയാണ് അരുന്ധതി റോയിയുടെ അമ്മ. ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തിൽ പെൺകുട്ടികൾക്കും തുല്യാവകാശമുണ്ടെന്ന നിർണായക സുപ്രീം കോടതി വിധിയ്ക്ക് കാരണമായ കേസിലെ ഹർജിക്കാരി മേരി റോയി ആയിരുന്നു.

Read More: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ അപകടം, കൊല്ലത്ത് മൂന്ന് മരണം 

Kerala High Court Arundhathi Roy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: