scorecardresearch

വിവാഹം കഴിഞ്ഞിട്ട് 15 ദിവസം; ഹണിമൂൺ യാത്ര കഴിഞ്ഞ് മടങ്ങവേ നവദമ്പതികൾക്ക് ദാരുണാന്ത്യം

അനുവും നിഖിലും നവദമ്പതികളാണ്. എട്ടു വർഷത്തെ പ്രണയത്തിനുശേഷം നവംബർ 30 നായിരുന്നു വിവാഹിതരായത്

അനുവും നിഖിലും നവദമ്പതികളാണ്. എട്ടു വർഷത്തെ പ്രണയത്തിനുശേഷം നവംബർ 30 നായിരുന്നു വിവാഹിതരായത്

author-image
WebDesk
New Update
news

അപകടത്തിൽ മരിച്ച നിഖിലും അനുവും

പത്തനംതിട്ട: കൂടലിൽ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. തെലങ്കാനയിൽ നിന്നുള്ള ശബരിമല ഭക്തർ സഞ്ചരിച്ച മിനി ബസ് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിൽവച്ച് പുലർച്ചെ 4.05 നായിരുന്നു അപകടം.

Advertisment

കോന്നി മല്ലശേരി സ്വദേശികളായ നിഖിൽ (29), അനു (26), അനുവിന്റെ പിതാവ് ബിജു പി.ജോർജ്, നിഖിലിന്റെ പിതാവ് ഈപ്പൻ മത്തായി എന്നിവരാണ് മരിച്ചത്. അനുവും നിഖിലും നവദമ്പതികളാണ്. എട്ടു വർഷത്തെ പ്രണയത്തിനുശേഷം നവംബർ 30 നായിരുന്നു വിവാഹിതരായത്. മലേഷ്യയിൽനിന്ന് ഹണിമൂൺ യാത്ര കഴിഞ്ഞ് മടങ്ങി എത്തിയതായിരുന്നു നിഖിലും അനുവും. ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരുമ്പോഴായിരുന്നു അപകടം. 

ബിജുവാണ് കാർ ഓടിച്ചിരുന്നത്. മിനി ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. 

ഈപ്പൻ മത്തായി, നിഖിൽ, ബിജു എന്നിവർ സംഭവസ്ഥലത്തും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അനുവും മരിച്ചു. കാനഡയിലാണ് നിഖിൽ ജോലി ചെയ്യുന്നത്. അപകടത്തിൽ മിനി ബസിലുണ്ടായിരുന്ന ഏതാനും തീർത്ഥാടകർക്കും പരുക്കേറ്റതായാണ് വിവരം.

Read More

Advertisment
Car Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: