scorecardresearch

പുതുവത്സരത്തിൽ മലബാറിനും വേണാടിനും പുതിയ സമയക്രമം

യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ചാണ് പുതിയ സമയക്രമം ഏർപ്പെടുത്തിയത്

യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ചാണ് പുതിയ സമയക്രമം ഏർപ്പെടുത്തിയത്

author-image
WebDesk
New Update
Southern Railway irctc Reschedules and Cancels Trains in Kerala

മലബാറിനും വേണാടിനും പുതിയ സമയക്രമം

കൊച്ചി:തിരുവനന്തപുരത്ത് നിന്ന് ഷൊർണൂരിലേക്കുള്ള വേണാട് എക്സ്പ്രസ് (16302), മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാർ എക്സ്പ്രസ് എന്നിവയ്ക്ക് 2025 ജനുവരി ഒന്ന് മുതൽ പുതിയ സമയം. തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുലർച്ചെ 5.25ന് പുറപ്പെട്ടിരുന്ന വേണാട് ജനുവരി ഒന്ന് മുതൽ അഞ്ച് മിനുട്ട് നേരത്തേ 5.20ന് പുറപ്പെടും.

Advertisment

മംഗലാപുരം- തിരുവനന്തപുരം മലബാർ എക്‌സ്പ്രസ് ജനുവരി മുതൽ അര മണിക്കൂർ നേരത്തേ തിരുവനന്തപുരം സെൻട്രലിൽ എത്തും. എന്നാൽ, മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. എറണാകുളം മുതലാണ് സമയമാറ്റം. നിലവിൽ ഇത് രാവിലെ ഒൻപതിനാണ് തിരുവനന്തപുരം സെൻട്രലിൽ എത്തുന്നത്.

ജനുവരി ഒന്ന് മുതൽ 8.30ന് എത്തും. എറണാകുളം ടൗണിൽ പുലർച്ചെ 3.15ന് എത്തി 3.20ന് പുറപ്പെടും. കോട്ടയത്ത് 4.32ന് എത്തി 4.35ന് പുറപ്പെടും. കൊല്ലം ജംഗ്ഷനിൽ 6.22ന് എത്തി 6.25ന് പുറപ്പെടും. നിലവിൽ ഇത് 7.02ന് എത്തി 7.05നാണ് പുറപ്പെടുന്നത്. 

Read More

Southern Railway Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: