scorecardresearch

'നടന്നത് നാടകം'; പ്രധാനമന്ത്രിയുമായുള്ള ക്രിസ്മസ് വിരുന്നിനെ വിമർശിച്ച് ബിഷപ്പ്

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ വിശ്വഹിന്ദു പരിഷത്ത ശ്രമിച്ച പശ്ചാത്തലം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ വിശ്വഹിന്ദു പരിഷത്ത ശ്രമിച്ച പശ്ചാത്തലം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
bishop xmas

സിബിസിഐ നടത്തിയ ക്രിസ്മസ് വിരുന്നിൽ നിന്ന് (ഫൊട്ടൊ കടപ്പാട്-എക്സ്)

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സിബിസിഐയുടെ ക്രിസ്മസ് വിരുന്നിന് പിന്നാലെ ചടങ്ങിനെ രൂക്ഷമായി വിമർശിച്ച് ബിഷപ്പ്് രംഗത്ത്. ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസന മെത്രാപോലീത്ത യൂഹാനോൻ മാർ മിലിത്തിയോസാണ് വിമർശനം ഉന്നയിച്ചത്. സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കിടയിലുണ്ടായ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മെത്രാപോലീത്ത വിമർശനം ഉന്നയിച്ചത്. ഫേസ്ബുക്ക്കുറിപ്പിലൂടെയായിരുന്നു യൂഹാനോൻ മാർ മിലിത്തിയോസിന്റെ വിമർശനം. 

Advertisment

സൽഹിയിൽ ബിഷപ്പുമാർക്കൊപ്പമുള്ള പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് നാടകമായിരുന്നുവെന്ന്് മാർ മിലിത്തിയോസ് വിമർശിച്ചു.അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട് വന്ദിക്കുന്നു. ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു.- മാർ മിലിത്തിയോസ് ഫെയ്‌സ് ബുക്കിൽ കുറിച്ചു. പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ വിശ്വഹിന്ദു പരിഷത്ത ശ്രമിച്ച പശ്ചാത്തലം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സംഭവവുമായി ബന്ധപ്പെട്ട് വിഎച്ച്പി ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ള മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 

മതസ്പർധ വളർത്തൽ, അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് വിഎച്ച്പി നേതാക്കൾ സ്‌കൂളിലെത്തിയത്. ക്രിസ്മസ് അല്ല ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു അതിക്രമം. 

അതേസമയം,വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും പാലക്കാട് കാരൾ തടയാൻ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. ശക്തമായ നടപടി ഈ സംഭവത്തിൽ വേണം. ഗൂഡാലോചനയും സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment

അടുത്തിടെ ബിജെപി വിട്ടുപോയവർ ഇതിനു പിന്നിൽ ഉണ്ടോയെന്ന് പരിശോധിക്കണം. ഈ സംഭവത്തിൽ കർശന നടപടി വേണം. ഗൂഡാലോചന ഇതിൽ നടന്നിട്ടുണ്ട്. ബിജെപിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നിൽ ഉണ്ടെങ്കിൽ പോലും പാർട്ടിയിൽ ഉണ്ടാവില്ല. ബിജെപിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഇതിനു പിന്നിൽ. ബിഷപ്പുമാരെ ലോഹയിട്ട ഭീകരന്മാർ എന്ന് വിശേഷിപ്പിച്ച വയനാട് ജില്ലാ പ്രസിഡണ്ടിനെ തത്ക്ഷണം പാർട്ടിയിൽ നിന്നും പുറത്താക്കി.-കെ സുരേന്ദ്രൻ പറഞ്ഞു.

യൂഹാനോൻ മാർ മിലിത്തിയോസ് നടത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സഭയുടെ നിലപാടല്ലെന്നും ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ വ്യക്തമാക്കി. സഭയ്ക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം മാത്രമാണ് ഉള്ളത്. ഏത് രാഷ്ട്രീയ പാർട്ടിയോടും നിഷേധാത്മക സമീപനം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

pm modi Malankara Orthodox Church Christmas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: