/indian-express-malayalam/media/media_files/uploads/2018/07/vijayaraghavan.jpg)
എ.വിജയരാഘവൻ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ നടത്തിയ പരാമർശത്തെ പിന്തുണച്ച് സിപിഎം നേതാക്കൾ. വിജയരാഘവൻ പാർട്ടി നയമാണ് പറഞ്ഞതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി പറഞ്ഞു. കേരളത്തിൽ വർഗീയവാദികൾ തല ഉയർത്താൻ ശ്രമിക്കുകയാണ്. ഹിന്ദു മുസ്ലിം വർഗീയവാദികൾക്കെതിരായ നിലപാടാണ് സിപിഎം എടുക്കുന്നതെന്ന് അവർ പറഞ്ഞു.
വിജയരാഘവൻ വിമർശിച്ചത് വർഗീയ സംഘടനകളുമായി ചേർന്നുള്ള കോൺഗ്രസിന്റെ പ്രവർത്തനത്തെയാണെന്നായിരുന്നു ടി.പി.രാമകൃഷ്ണൻ അഭിപ്രായപ്പെട്ടത്. വർഗീയ ശക്തികളെ യുഡിഎഫിനോടൊപ്പം ചേർക്കാൻ ലീഗ് ശ്രമിക്കുകയാണ്. വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ല. വർഗീയതയെ സഹായിക്കുന്ന നിലപാടും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. മുസ്ലിം വർഗീയ വാദത്തിന്റെ പ്രധാനികൾ ജമാഅത്തെ ഇസ്ലാമിയാണ്. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണ് കോൺഗ്രസ്. വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്ലിം വർഗീയ വാദികളുടെ പിൻബലത്തിലാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന. പ്രിയങ്ക ഗാന്ധിയുടെ റാലിയുടെ മുന്നിലും പിന്നിലുമെല്ലാം ന്യൂനപക്ഷ വർഗീയതയുടെ ഏറ്റവും മോശപ്പെട്ട തീവ്രവാദ ഘടകങ്ങൾ അണിനിരന്നത് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read More
- സ്കൂളിലെ ക്രിസ്മസ് ആഘോഷം ചോദ്യം ചെയ്തു; മൂന്ന് വിച്ച്എപി നേതാക്കൾ അറസ്റ്റിൽ
- തൃശൂർ പൂരം കലക്കിയതിന് പിന്നിൽ തിരുവമ്പാടി ദേവസ്വം, ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്: എഡിജിപിയുടെ റിപ്പോർട്ട്
- എംടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
- ബ്രസീലീയൻ ചിത്രം ‘മാലു’വിന് സുവർണ്ണ ചകോരം; പുരസ്കാരങ്ങൾ വാരിക്കൂട്ടി 'ഫെമിനിച്ചി ഫാത്തിമ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.