scorecardresearch

താമരപ്പൂക്കള്‍ കൊണ്ട് മോദിക്ക് തുലാഭാരം; പ്രധാനമന്ത്രി ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും

പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്

പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്

author-image
WebDesk
New Update
narendra modi, bjp, Guruvayoor temple

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ എട്ട് ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് നന്ദി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്. ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി ചില വഴിപാടുകളും നടത്തുമെന്ന് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ അറിയിച്ചു. തുലാഭാരമാണ് ഇതില്‍ പ്രധാനം. താമരപ്പൂക്കള്‍ കൊണ്ടാകും മോദിക്ക് തുലാഭാരം നടത്തുക എന്ന് അധികൃതര്‍ പറയുന്നു. താമരപ്പൂക്കള്‍ക്കൊപ്പം കദളിപ്പഴം കൊണ്ടും തുലാഭാരം നടത്താനാണ് സാധ്യത. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുമെന്നാണ് ക്ഷേത്രം അധികൃതര്‍ പ്രതികരിച്ചത്.

Advertisment

Read More: ‘മഹാവിജയത്തിന് നന്ദി പറയാന്‍’; മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും

തുലാഭാരത്തിന് പുറമേ മറ്റ് വഴിപാടുകളും പൂജകളും നടത്താനാണ് സാധ്യത. വഴിപാടുകളെ സംബന്ധിച്ച് അന്തിമ നിര്‍ദേശം പ്രധാന മന്ത്രിയുടെ ഓഫിസ് നല്‍കിയിട്ടില്ല. നിര്‍ദേശം ലഭിച്ചെങ്കില്‍ മാത്രമേ ക്ഷേത്രം അധികൃതര്‍ ഒരുക്കം ആരംഭിക്കൂ.

പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്. ഇതിന് മുന്‍പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തിയിരുന്നു. താമരപ്പൂക്കള്‍, കദളിപ്പഴം എന്നിവ കൊണ്ടാണ് അന്ന് മോദിക്ക് തുലാഭാരം നടത്തിയത്. പ്രധാനമന്ത്രി വരുന്നതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഗുരുവായൂരില്‍ ഒരുക്കിയിരിക്കുന്നത്. തൃശൂര്‍ എസ്.പി യതീഷ് ചന്ദ്ര ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Advertisment

Read More: എല്ലാ കർഷകർക്കും വർഷം ആറായിരം രൂപ; കളമറിഞ്ഞ് കളിക്കാൻ രണ്ടാം മോദി സർക്കാർ

ജൂണ്‍ എട്ടിന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്ര ദര്‍ശനത്തിനായി മോദി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയായി തുടര്‍ച്ചയായ രണ്ടാം വട്ടവും അധികാരത്തിലേറിയ ശേഷമുള്ള ആദ്യ കേരളാ സന്ദര്‍ശനമാണ് മോദിയുടേത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ഔദ്യോഗിക വിവരം കിട്ടിയത്.

ലോക്സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് ഗുരുവായൂർ സന്ദർശനം നടത്താനാണ് മോദി തീരുമാനിച്ചത്. ജൂൺ 17 മുതലാണ് ലോക്സഭാ സമ്മേളനം ആരംഭിക്കുക. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലും മോദിക്കൊപ്പം ഗുരുവായൂരിലെത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Narendra Modi Guruvayoor Temple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: