ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. ജൂണ്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് നന്ദി പറയുന്നതിന്റെ ഭാഗമായി പ്രത്യേക പൂജകളും വഴിപാടുകളും മോദി നടത്തുമെന്നാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ അറിയിക്കുന്നത്.
Read More: ‘ഇനി ആഭ്യന്തര ഷാ’; കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷാ സ്ഥാനമേറ്റു
ജൂണ്‍ എട്ടിന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്ര ദര്‍ശനത്തിനായി മോദി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയായി തുടര്‍ച്ചയായ രണ്ടാം വട്ടവും അധികാരത്തിലേറിയ ശേഷമുള്ള ആദ്യ കേരളാ സന്ദര്‍ശനമാണ് മോദിയുടേത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ഔദ്യോഗിക വിവരം കിട്ടിയത്.
പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17 മുതല്‍ ജൂലൈ 26 വരെ നടക്കും. മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ലോക്സഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിച്ചത്. സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 19 ന് നടക്കും. പ്രോ ടെം സ്പീക്കർ ആരാണെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
Read More: ഇഡലിക്ക് ചട്നി ഉണ്ടാക്കിയത് ശുചിമുറിയിലെ വെളളം ഉപയോഗിച്ച്; ഇഡലി വില്പനക്കാരന്റെ വീഡിയോ വൈറല്‍
ജൂണ്‍ 20 ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം നടക്കും. ജൂലൈ അഞ്ചിനാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. എല്ലാ കര്‍ഷകര്‍ക്കും വര്‍ഷത്തില്‍ 6,000 രൂപ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കർഷക പ്രതിഷേധം തണുപ്പിക്കാനും കർഷകരെ കൂടുതൽ കേന്ദ്ര സർക്കാരിലേക്ക് അടുപ്പിക്കാനുമാണ് ആറായിരം രൂപയുടെ ധനസഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. 15 കോടി ജനങ്ങൾക്ക് ഇത് ഉപകരിക്കുമെന്ന് കൃഷ്മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി കിസാൻ യോജനയുടെ പരിധി ഇല്ലാതാക്കാനും ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമെടുത്തു. എല്ലാ കർഷകർക്കും ഇനി കിസാൻ യോജനയുടെ ആനുകൂല്യം ലഭ്യമാകും.