scorecardresearch

രാഷ്ട്രീയ ചരിത്രത്തിലില്ലാത്ത വര്‍ഗീയതയാണ് യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടായത്: എം.വി. ഗോവിന്ദന്‍

"ഇന്ത്യ മുന്നണി വലിയ മുന്നേറ്റം ഉണ്ടാക്കുന്നു. ആ മുന്നേറ്റമാണ് ഹരിയാനയില്‍ കാണുന്നത്. ഇതൊന്നും വലതുപക്ഷ മാധ്യമങ്ങള്‍ കാണുന്നില്ല. കേരളത്തിലെ മാധ്യമങ്ങളും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ തയ്യാറാകുന്നില്ല," എം.വി. ഗോവിന്ദന്‍ പറഞ്ഞു

"ഇന്ത്യ മുന്നണി വലിയ മുന്നേറ്റം ഉണ്ടാക്കുന്നു. ആ മുന്നേറ്റമാണ് ഹരിയാനയില്‍ കാണുന്നത്. ഇതൊന്നും വലതുപക്ഷ മാധ്യമങ്ങള്‍ കാണുന്നില്ല. കേരളത്തിലെ മാധ്യമങ്ങളും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ തയ്യാറാകുന്നില്ല," എം.വി. ഗോവിന്ദന്‍ പറഞ്ഞു

author-image
WebDesk
New Update
MV Govindan | Cpim state secretary

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് എം.വി. ഗോവിന്ദന്‍ വിമർശിച്ചു (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ തുറന്നുകാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. "രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അവരിപ്പോള്‍ നമ്മളും മതസൗഹാര്‍ദ്ദത്തിന് വേണ്ടി പ്രചാരണം സംഘടിപ്പിക്കും എന്നാണ് പറയുന്നത്. കള്ളന്‍ മാലപൊട്ടിച്ച് ഓടുമ്പോള്‍ കള്ളനെ പിടിക്കാന്‍ കള്ളനും ഒപ്പം ഓടുന്ന കാഴ്ചയാണിത്," അദ്ദേഹം പരിഹസിച്ചു.

Advertisment

"ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരമാണുള്ളത്. ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന സമീപനം ഉള്‍പ്പെടെ ബിജെപിക്കെതിരെ തിരഞ്ഞെപ്പില്‍ ഉയരുന്നു. ബിജെപി പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്," അദ്ദേഹം പറഞ്ഞു.

"ഇന്ത്യ മുന്നണി വലിയ മുന്നേറ്റം ഉണ്ടാക്കുന്നു. ആ മുന്നേറ്റമാണ് ഹരിയാനയില്‍ കാണുന്നത്. ഇതൊന്നും വലതുപക്ഷ മാധ്യമങ്ങള്‍ കാണുന്നില്ല. കേരളത്തിലെ മാധ്യമങ്ങളും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാക്കാന്‍ തയ്യാറാകുന്നില്ല. കേരളത്തില്‍ വര്‍ഗീയത സിപിഎം ഉയത്തുന്നു എന്നാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്," എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Read More

Advertisment
Cpim

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: