scorecardresearch

MT Vasudevan Nair: എംടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ

MT Vasudevan Nair: ശ്വാസതടസം മൂലം ഈ മാസം 15ന് ആണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

MT Vasudevan Nair: ശ്വാസതടസം മൂലം ഈ മാസം 15ന് ആണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
 MT Vasudevan Nair Heart Failure

എംടി വാസുദേവൻ നായർ

MT Vasudevan Nair കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അതീവഗുരുതരാവസ്ഥയിൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ് എംടി ചികിത്സയിലുള്ളത്. ശ്വാസതടസം മൂലം ഈ മാസം 15ന് ആണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisment

എന്നാൽ, ഇതിനു ശേഷം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായെന്നും അതുമൂലുള്ള പ്രശ്നങ്ങൾ തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഓക്സിജന്റെ അളവ് കുറയുന്നതിനാൽ വെന്റിലേറ്റർ സഹായം വേണ്ടിവരുന്നെന്നും ഡോക്ടർമാരുടെ വിദഗ്ധസംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. എംടിയുടെ മകള്‍ അശ്വതി, സുഹൃത്തും സാഹിത്യകാരനുമായ എംഎൻ കാരശ്ശേരി ഉള്‍പ്പെടെയുള്ളവരും ആശുപത്രിയിലുണ്ട്. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രൻ തുടങ്ങിയവരും ആശുപത്രിയിലെത്തി. 

കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഒരുമാസം മുന്‍പ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്നും ആരോഗ്യനില വഷളായിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന എംടി വീട്ടില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More

Advertisment
Mt Vasudevan Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: